'അടിച്ചവനെ അടിച്ചിട്ടു'; കടുവ വീരനായി നടന്നുനീങ്ങി; വൈറല്‍ വീഡിയോ

കടുവകള്‍ തമ്മില്‍ അടിപിടി കൂടുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ 

കടുവകള്‍ തമ്മില്‍ അടിപിടികൂടുന്ന വൈറല്‍ വീഡിയോ ദൃശ്യം
Last Updated :20 January 2024, 8:39 am IST
Edited by :migrator

ന്യൂഡല്‍ഹി: കടുവകള്‍ തമ്മില്‍ അടിപിടി കൂടുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നത്. ഇന്ത്യന്‍ ഫോറസ്റ്റ് ഓഫീസര്‍ പര്‍വീന്‍ കസ്വാനാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്

ഒരു കാട്ടിലൂടെ രണ്ട് കടുവകള്‍ നടന്നതുപോകുന്നത് കാണാം. അകലം പാലിച്ചാണ് ഇരുവരും നടക്കുന്നത്. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു  കടുവ മറ്റേ കടുവയെ ആക്രമിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ പൊരിഞ്ഞ യുദ്ധം തന്നെയായിരുന്നെന്ന് വീഡിയോ വ്യക്തമാക്കുന്നു.

വാട്‌സാപ്പ് വഴി കിട്ടിയ വീഡിയോയാണ് പര്‍വീന്‍ ട്വിറ്ററില്‍ പങ്കുവച്ചത്. ക്ലാഷ് ഓഫ് ടൈറ്റന്‍സ് ഇത് ഇന്ത്യയില്‍ മാത്രം എന്ന  കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. എവിടെനിന്നാണ് ഈ വീഡിയോ പകര്‍ത്തിയതെന്ന് അറിയില്ല. വന്യജീവി സങ്കേതത്തില്‍ എത്തിയവര്‍ പകര്‍ത്തിയ വീഡിയോ ആണെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now