
നാടിന്റെ വികസനം; ആദ്യം 'ആട് മേയറും' പിന്നെ 'നായ മേയറും' സമാഹരിച്ചത് 30,000 ഡോളർ
നാടിന്റെ വികസനം; ആദ്യം 'ആട് മേയറും' പിന്നെ 'നായ മേയറും' സമാഹരിച്ചത് 30,000 ഡോളർ

നാട്ടിലെ മൈതാനത്തിന്റെ അറ്റകുറ്റപ്പണിക്കായി നായ മേയർ സമാഹരിച്ചത് 20,000 ഡോളർ. ഇക്കാര്യത്തിൽ പിന്നിലാക്കിയതാകട്ടെ 10,000 ഡോളർ സമാഹരിച്ച ആട് മേയറെ. തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത് ആരായാലും നാടിന് വേണ്ടി പ്രവർത്തിക്കണമെന്ന് കാണിക്കുകയാണ് അമേരിക്കയിലെ ഫെയർ ഹാവനിലുള്ള ജനങ്ങൾ.
2018ൽ ഫെയർ ഹാവനിലെ പ്രദേശവാസികൾ മേയറായി തിരഞ്ഞെടുത്തത് ലിങ്കൺ എന്ന ആടിനെയായിരുന്നു. ലിങ്കൺ ഏതാണ്ട് 10,000 ഡോളറാണ് അടുത്തുളള മൈതാനത്തിന്റെ അറ്റകുറ്റപ്പണിക്കായി സമാഹരിച്ചത്. ഇപ്പോഴത്തെ മേയറായ മർഫിയെന്ന നായ ലിങ്കണെ കടത്തിവെട്ടി ഏകദേശം 20,000 ഡോളറാണ് ഇതിനായി സമാഹരിച്ചത്.

മർഫിയുടെ ഉടമ ലിൻഡ ബാർക്കറാണ് മർഫിയെ രാഷ്ട്രീയത്തിൽ ഇറക്കിയത്. മനുഷ്യരേക്കാൾ മൃഗങ്ങൾക്ക് സമൂഹത്തിന് വേണ്ടി പ്രവർത്തിക്കാനാകുമെന്നാണ് ലിൻഡ പറയുന്നത്. എങ്ങനെയാണ് ഒരു മൃഗം ഇത്രയും കാശ് സമാഹരിക്കുന്നതെന്നാണ് ചിന്തിക്കുന്നതെങ്കിൽ അതിനുളള ഉത്തരം സിംപിളാണ്. ലിൻഡ നിർമിക്കുന്ന മാസ്കുകൾ വിറ്റാണ് മർഫി സ്റ്റാറാകുന്നത്.
എന്നാൽ അറ്റകുറ്റപ്പണിയൊക്കെ കഴിഞ്ഞാൽ പാവം മർഫിക്ക് മൈതാനത്തിൽ പ്രവേശിക്കാനാകില്ല. നായകൾക്ക് ഗ്രൗണ്ടിൽ പ്രവേശനമില്ല. നായകൾക്ക് പ്രവേശനമില്ലെന്ന് കാണിച്ച് അവിടെ ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു



