
തുമ്പിക്കൈ നീട്ടി കുഞ്ഞിക്കൈകളിലേക്ക് ഷൂ മടക്കി നൽകി, 'മൃഗങ്ങൾ മനുഷ്യത്വം കാണിക്കുന്നു, മനുഷ്യർ കാടത്തവും'; വിഡിയോ
ചൈനയിലെ ഷാന്‍ഡോഗ് മൃഗശാലയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ

സോഷ്യൽ മീഡിയയുടെ മനം കവർന്ന് 25കാരനായ ഷാന്‍ മായ് എന്ന കാട്ടാന. ചൈനയിലെ ഷാന്‍ഡോഗ് മൃഗശാലയിൽ നിന്നുള്ള ആനയുടെ വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. കാലിനടിയില്‍ പെട്ട ഒരു കുഞ്ഞു ഷൂ തുമ്പിക്കൈ കൊണ്ട് എടുത്തു ഇരുമ്പു വേലിക്കപ്പുറത്തു നിന്ന് നീളുന്ന കുഞ്ഞി കൈകളിലേക്ക് വച്ചു നീട്ടുന്നതാണ് വിഡിയോ.
ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ സുശാന്ത നന്ദ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ച വിഡിയോ ചുരുങ്ങിയ നേരം കൊണ്ട് സോഷ്യയില്‍ മീഡിയയെ കയ്യിലെടുത്തു.
'അവന്‍ മെരുങ്ങിയിരിക്കുന്നു, അവന്റെ അനുകമ്പയിൽ നിന്നല്ല. അബദ്ധത്തില്‍ താഴെ വീണ ഷൂ കുട്ടിക്ക് തിരികെ നല്‍കുന്നു. കാടിനെ കൂട്ടില്‍ നിന്നും സ്വതന്ത്രമാക്കൂ' എന്ന കുറിപ്പോടെയാണ് അദ്ദേഹം വിഡിയോ പങ്കുവെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഒരു ചർച്ചയ്‌ക്ക് തന്നെ വഴി വെച്ചിരിക്കുകയാണ്.
He is confined. But not his spirits & compassion
â Susanta Nanda (@susantananda3) September 28, 2023
Returns the shoe of a child which accidentally fell in its enclosure.
(Free wild from cages) pic.twitter.com/odJyfIjM9Y
നിരവധി ആളുകളാണ് വിഡിയോയ്‌ക്ക് താഴെ കമന്റുമായി എത്തിയത്. 'മനുഷ്യരും മൃഗങ്ങളും തമ്മില്‍ സ്ഥാനങ്ങള്‍ മാറാന്‍ സമയമായി. ഈ വിഡിയോയില്‍ ഉള്ളത് മനുഷ്യത്വമാണ് എന്നാല്‍ ഇപ്പോള്‍ മനുഷ്യന്റെത് കാടത്ത സ്വഭാവമാണെന്നുമായിരുന്നു ഒരാളുടെ കമന്റ്. മൃഗങ്ങളെ കൂട്ടില്‍ നിന്നും സ്വതന്ത്രരാക്കണം എന്നായിരുന്നു മറ്റു ചിലരുടെ അഭിപ്രായം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിംഗ്'

Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും


