
'ആദ്യമായി ആ ഗൗൺ ഇട്ട ദിവസം, അന്ന് നിന്റെ മിഴികൾ നിറഞ്ഞു'; ഹർനാസ് സന്ധുവിനെക്കുറിച്ച് ഡിസൈനറുടെ കുറിപ്പ്
ഫിനാലെയിൽ ഹർനാസ് ധരിച്ച ഗൗൺ ഡിസൈൻ ചെയ്തത് സൈഷ ആണ്
ഇന്ത്യയിലേക്ക് വിശ്വസുന്ദരി കിരീടം എത്തിച്ചുകൊണ്ടുള്ള ഹർനാസ് സന്ധുവിന്റെ നേട്ടം ആഘോഷിക്കാത്തവർ കുറവാണ്. ഇരുപത്തിയൊന്നു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഒരു ഇന്ത്യക്കാരി ഈ നേട്ടം സ്വന്തമാക്കുന്നത്. ഹർനാസിന്റെ നേട്ടത്തെക്കുറിച്ചും ഒന്നിച്ചുള്ള അനുഭവത്തെക്കുറിച്ചും കുറിച്ചിരിക്കുകയാണ് പ്രശസ്ത ട്രാൻസ് ഡിസൈനറായ സൈഷ ഷിൻഡെ. ഫിനാലെയിൽ ഹർനാസ് ധരിച്ച ഗൗൺ ഡിസൈൻ ചെയ്തത് സൈഷ ആണ്.
ഫിറ്റിങ് ഡേയിൽ ഗൗൺ ധരിച്ച ഹർനാസിന്റെ ചിത്രവും മിസ് യൂണിവേഴ്സ് ഫിനാലെ സ്റ്റേജിൽ നിന്നുള്ള ഹർനാസിന്റെ ചിത്രവും ചേർത്ത് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സൈഷ.
സൈഷയുടെ കുറിപ്പ്
ഹർനാസ് ഇത് നിനക്കുള്ളതാണ്
ഇന്റേണൽ ജൂറി സമയത്താണ് താൻ നിന്നെ ആദ്യമായി കണ്ടത്. അന്ന് നീ ശാന്തയും, ആത്മവിശ്വാസവും വിനയവും ഉള്ളവളായിരുന്നു.
ആദ്യത്തെ ഡ്രസ് ഫിറ്റിങ് ദിവസവും നിന്നെ ഞാൻ കണ്ടു, അന്നും നീ ശാന്തയായി, ആത്മവിശ്വാസത്തോടെ വിനയപൂർവം തന്നെയായിരുന്നു. അതിനുശേഷവും പലതവണ ഞാൻ നിന്നെ കണ്ടു. അപ്പോഴെല്ലാം നീ ശാന്തയും ആത്മവിശ്വാസവും വിനയവും ഉള്ള ആളായിരുന്നു.
ആദ്യത്തെ ഫിറ്റിങ് ദിവസം എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ഗൗൺ ധരിച്ചു കഴിഞ്ഞപ്പോൾ നിന്റെ മിഴികൾ ഈറനണിഞ്ഞിരുന്നു. ആ സമയം തന്നെ നമ്മൾ ജയിക്കാൻ പോവുകയാണെന്ന് എനിക്ക് അറിയാമായിരുന്നു. അന്നുമുതൽ നിന്നെപ്പോലെ ഞാനും പ്രാർഥിക്കാൻ തുടങ്ങി. നീ എനിക്ക് അഭിമാമായി. സുവർണ ഹൃദയമുള്ള പെൺകുട്ടി നമ്മുടെ രാജ്യത്തിന്റെ അഭിമാനമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അവിസ്മരണീയം... '190 റണ്‍സ്'... റെന്‍ഷോ 'റണ്‍ ഷോ'!

Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു

'വാഹനത്തില്‍ കറക്കിയത് മൂന്നര മണിക്കൂര്‍'; പൊലീസ് നടപടിയെ വിമര്‍ശിച്ച് പിണറായി വിജയന്

മുംബൈയിലും പ്രതിഷേധം; ഇമ്രാന് ഖാന് കസ്റ്റഡിയില്‍; പൊലീസ് വാഹനത്തില്‍ നിന്നും നടന്റെ സെല്‍ഫി



