മയില്‍ നമ്മുടെ ദേശീയ പക്ഷിയാണെന്നും ആരും മയിലിനെ കാെല്ലരുതെന്നും ഫിറോസ്

ഫിറോസ് ചുട്ടിപ്പാറയും സുഹൃത്തും വീഡിയോ ദൃശ്യം
Last Updated :20 January 2024, 8:51 am IST

News Now


സമൂഹമാധ്യമങ്ങളില്‍ വൻ വിവാദത്തിന്  കാരണമായ സംഭവത്തിൽ സൂപ്പർ ക്ലൈമാക്സുമായി ഫിറോസ് ചുട്ടിപ്പാറയുടെ വിഡിയോ. വാങ്ങിച്ച മയിലിനെ ഒരു പാലസിന് സമ്മാനിച്ച് പുതിയ വിഡിയോ പുറത്തുവിട്ടു. പകരം കോഴിക്കറി വച്ചാണ് വിഡിയോ എത്തിയിരിക്കുന്നത്. 

മയില്‍ നമ്മുടെ ദേശീയ പക്ഷിയാണെന്നും ആരും മയിലിനെ കാെല്ലരുതെന്നും ഫിറോസ് പറയുന്നു. ‘മയിലിനെ ആരെങ്കിലും കറി വയ്ക്കുമോ? മനുഷ്യൻ ആരെങ്കിലും ചെയ്യുമോ. ഇത്ര ഭംഗിയുള്ള ഒരു പക്ഷിയാണിത്. നമ്മൾ ഒരിക്കലും ചെയ്യില്ല. ഈ പരിപാടി നമ്മൾ ഇവിടെ അവസാനിപ്പിക്കുന്നു. പകരം കോഴിക്കറി വയ്ക്കുന്നു.’ ഫിറോസ് വിഡിയോയില്‍ പറയുന്നു. 

20,000 രൂപയോളം കാൊടുത്താണ് മയിലിനെ വാങ്ങിയത്. ഈ മയിലിനെ കറിവെച്ച് കഴിക്കാൻ ആർക്കും തോന്നില്ലന്നും ഫിറോസ് പറഞ്ഞു. ഈ  വീഡിയോ കണ്ടതിന് പിന്നാലെ വീട്ടുകാർ തന്നെ വഴക്ക് പറഞ്ഞതയായി ഫിറോസ് പറയന്നു. ഏതായാലും തങ്ങൾ അത്തരക്കാരല്ലെന്നും മയിലിന് മുന്നിൽ വച്ച് ചിക്കൻ കറിയുണ്ടാക്കി കഴിച്ചാണ് വീഡിയോ അവസാനിപ്പിക്കുന്നത്. മയിലിനെ കറി വയ്ക്കുന്നതിനെതിരെ സൈബർ ആക്രമണവും ഉണ്ടായിരുന്നു. വിഡിയോ കാണാം:

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates