
ഐ ഫോൺ വാങ്ങി കൊടുത്തില്ല, മൂന്ന് ദിവസം പട്ടിണി; ഒടുവിൽ മകന് വഴങ്ങി അമ്മ, വൈറൽ വിഡിയോ
ഐ ഫോണ്‍ വാങ്ങി നല്കാന് അമ്മ സമ്മര്‍ദത്തിലാക്കിയ മകന്

ഐഫോണ്‍ ആരാധകര്‍ നിരവധിയുള്ള രാജ്യമാണ് നമ്മുടെത്. വില അല്പം അധികമാണെങ്കില്‍ കടം വാങ്ങിയും പത്രാസു കാണിക്കാന്‍ കയ്യിലൊരു ഐഫോണ്‍ വേണമെന്ന് ആഗ്രഹിക്കുന്ന നിരവധി ആളുകള്‍ നമുക്കു ചുറ്റുമുണ്ട്. അതിനിടെയാണ് ഐ ഫോണ്‍ വാങ്ങി നല്കാന് അമ്മയെ സമ്മര്‍ദത്തിലാക്കിയ മകന്റെ വിഡിയോ സോഷ്യല്‍മീഡിയയിലൂടെ പുറത്തു വരുന്നത്. ഹരിയാനയിലെ ടണ്ഡ് വാളിലാണ് സംഭവം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഐഫോണ്‍ വാങ്ങി നല്‍കാത്തതിന്റെ പേരില്‍ മകന് മൂന്ന് ദിവസമാണ് പട്ടിണിയിരുന്നതെന്ന് പൂ വില്‍പ്പനക്കാരിയായ അമ്മ പറയുന്നു. ഒടുവില്‍ മകന്റെ നിര്‍ബന്ധത്തിന് മുന്നില്‍ അമ്മ വഴങ്ങുകയായിരുന്നു. കടയിലെത്തി നോട്ടു കെട്ടുകളുമായി നില്ക്കുന്ന യുവാവിനോട് ഐഫോണ്‍ തെരഞ്ഞെടുക്കാനുള്ള കാരണം തിരക്കുമ്പോഴാണ് ഇക്കാര്യം പുറംലോകം അറിയുന്നത്.
ക്ഷേത്ര നടയില്‍ ഏറെക്കാലമായി പൂക്കള്‍ വിറ്റു കിട്ടിയ പണം സ്വരുക്കൂട്ടി വെച്ചിരുന്നതാണ് മകന് ഐഫോണ്‍ വാങ്ങാന്‍ നല്‍കിയിരിക്കുന്നതെന്നും ഇതു കിട്ടിയപ്പോഴാണ് നിരാഹാരം അവസാനിപ്പിച്ചതെന്നും അമ്മ വിഡിയോയില്‍ പറയുന്നുണ്ട്. ജോലി ചെയ്തു ഈ പണം തിരികെ നല്‍കുമെന്ന ഉറപ്പിലാണ് ഐഫോണ്‍ വാങ്ങാന്‍ പണം നല്‍കിയതെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. എക്സിലൂടെ പങ്കുവെച്ച വിഡിയോ വലിയ രീതിയില്‍ സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുകയാണ്. നിരവധി ആളുകളാണ് മകന്റെ പ്രവൃത്തിയില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Related News


ഐഫോണ്‍ 18 പ്രോ ലാഭത്തില്‍ വാങ്ങാന്‍ മലയാളികള്‍ ഗള്‍ഫിലേക്ക്; മാളുകളില്‍ പുലര്‍ച്ചെ മുതല്‍ ക്യൂ

യഥാർഥ ജീവിതത്തിലെ 'കടുവ': മുൻ ഡിജിപി തച്ചങ്കരിയെ മുട്ടുകുത്തിച്ച കുട്ടനാട്ടുകാരൻ; 36 വർഷത്തെ പോരാട്ടത്തിന് ഒടുവിൽ വിജയം

