ഐഫോണ്‍ 18 പ്രോ വിലക്കുറവില്‍ വാങ്ങാന്‍ പ്ലാനുണ്ടോ? എങ്കില്‍ ഈ രാജ്യങ്ങള്‍ പരിഗണിക്കാം

ഇന്ത്യയില്‍ ഐഫോണ്‍ 18 പ്രോ സ്വന്തമാക്കാന്‍ 1,64,900 രൂപ മുടക്കേണ്ടി വരും

iPhone
iPhone Sells Cheapest In These CountriesAI Generated Image
Edited by :ബിജീഷ് ബാലകൃഷ്ണൻ
Last Updated :10 സെപ്റ്റംബർ 2026, 7:13 pm IST

ആപ്പിളിന്റെ ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ഐഫോണ്‍ 18 പ്രോ, ഐഫോണ്‍ 18 പ്രോ മാക്‌സ്, ഫോള്‍ഡബിള്‍ ഫോണായ ഐഫോണ്‍ ഡുവോ എന്നിവ എത്തിക്കഴിഞ്ഞു. പുതിയ ഫീച്ചറുകളും പുത്തന്‍ എഐ സാങ്കേതികവിദ്യയുമായി ആപ്പിള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാല്‍, ഫോണിന്റെ വില കേട്ടാല്‍ ചിലപ്പോള്‍ നിങ്ങളുടെ കണ്ണുതള്ളിപ്പോകും, പ്രത്യേകിച്ച് ഇന്ത്യയിലുള്ളവരാണ് നിങ്ങളെങ്കില്‍.

ഇന്ത്യയില്‍ ഐഫോണ്‍ 18 പ്രോ സ്വന്തമാക്കാന്‍ 1,64,900 രൂപയും, പ്രോ മാക്‌സിന് 1,79,900 രൂപയും മുടക്കേണ്ടി വരും. എന്നാല്‍, ലോകത്തിലെ മറ്റ് ചില രാജ്യങ്ങളില്‍ ഈ ഫോണുകള്‍ ഇതിലും എത്രയോ കുറഞ്ഞ വിലയ്ക്കാണ് വില്‍ക്കുന്നത് എന്ന് അറിയാമോ. വിദേശത്തുനിന്ന് ഐഫോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായി ആപ്പിള്‍ പ്രേമികള്‍ അറിഞ്ഞിരിക്കേണ്ട ചില രസകരമായ കാര്യങ്ങളുണ്ട്.

ഒന്നാം സ്ഥാനത്ത് അമേരിക്ക തന്നെ

ആപ്പിളിന്റെ സ്വന്തം നാടായ യുഎസിലാണ് ഐഫോണ്‍ 18 പ്രോ സീരീസിന് ഏറ്റവും വില കുറവ്. അവിടെ 1199 ഡോളറിനാണ് (ഏകദേശം 1.14 ലക്ഷം രൂപ) ഐഫോണ്‍ 18 പ്രോ വില്‍ക്കുന്നത്. അതായത്, ഇന്ത്യയിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം 50,000 രൂപയിലധികം ലാഭം. ഇനി പ്രോ മാക്‌സ് ആണെങ്കിലോ? യുഎസില്‍ 1299 ഡോളറാണ് (ഏകദേശം 1.23 ലക്ഷം രൂപ) വില. ഇന്ത്യയെ അപേക്ഷിച്ച് ഏകദേശം 56,000 രൂപയുടെ വ്യത്യാസമാണ് ഇവിടെ വരുന്നത്.

കാനഡയും പിന്നിലല്ല

അമേരിക്ക കഴിഞ്ഞാല്‍ ഐഫോണ്‍ പ്രേമികള്‍ക്ക് പണം ലാഭിക്കാന്‍ പറ്റിയ അടുത്ത ഇടം കാനഡയാണ്. കാനഡയിലെ വിലയും യുഎസുമായി ഏറെക്കുറെ അടുത്തുനില്‍ക്കുന്നതാണ്. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 1.20 ലക്ഷം രൂപയ്ക്ക് കാനഡയില്‍ ഐഫോണ്‍ 18 പ്രോ സ്വന്തമാക്കാം.

മലയാളികളുടെ പ്രിയപ്പെട്ട ഗള്‍ഫ്

അമേരിക്കയിലേക്കോ കാനഡയിലേക്കോ പെട്ടെന്ന് പറക്കാന്‍ പറ്റില്ലെങ്കിലും വിഷമിക്കേണ്ട; നമ്മുടെ ദുബൈയിലും (യുഎഇ) കാര്യങ്ങള്‍ അനുകൂലമാണ്. യുഎഇയില്‍ ഐഫോണ്‍ 18 പ്രോയ്ക്ക് 5,099 ദിര്‍ഹവും (ഏകദേശം 1.32 ലക്ഷം രൂപ), പ്രോ മാക്‌സിന് 5,499 ദിര്‍ഹവുമാണ് (ഏകദേശം 1.42 ലക്ഷം രൂപ) വില. ഇന്ത്യയിലെ വിലയുമായി നോക്കുമ്പോള്‍ ഗള്‍ഫില്‍ നിന്ന് വാങ്ങിയാലും നല്ലൊരു തുക ലാഭിക്കാം. സിംഗപ്പൂര്‍, ജപ്പാന്‍, യുകെ തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയെ അപേക്ഷിച്ച് വില കുറവാണ്.

സിംഗപ്പൂര്‍, ജപ്പാന്‍, യുകെ തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയെ അപേക്ഷിച്ച് വില കുറവാണ്

സിംഗപ്പൂര്‍, ജപ്പാന്‍, യുകെ തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയെ അപേക്ഷിച്ച് വില കുറവാണ് - AI Generated Image

വിദേശത്തുനിന്ന് ഫോണ്‍ വാങ്ങുമ്പോള്‍ വില കുറവാണെന്ന് കരുതി ചാടിവീഴാന്‍ വരട്ടെ. അമേരിക്കയിലും കാനഡയിലുമൊക്കെ കാണിക്കുന്ന വിലയോടൊപ്പം അവിടുത്തെ പ്രാദേശിക ടാക്‌സുകള്‍ കൂടി ചേരുമ്പോള്‍ യഥാര്‍ത്ഥ വിലയില്‍ ചെറിയ മാറ്റങ്ങള്‍ വരാം. കൂടാതെ, ക്രെഡിറ്റ് കാര്‍ഡ് ചാര്‍ജുകളും യാത്രാച്ചെലവുും കസ്റ്റംസ് നിയമങ്ങളുമൊക്കെ കണക്കുകൂട്ടി വേണം വിദേശത്തുനിന്ന് ഫോണ്‍ ഇറക്കുമതി ചെയ്യാന്‍. എങ്കിലും, ആരെങ്കിലും അമേരിക്കയിലേക്കോ ദുബായിലേക്കോ യാത്ര പോകുന്നുണ്ടെങ്കില്‍, നിങ്ങളുടെ പുതിയ ഐഫോണ്‍ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ അതൊരു സുവര്‍ണാവസരമാണ്.

News Now

Summary

Planning To Buy New iPhone? It Sells Cheapest In These Countries

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates