ഫ്രിഡ്ജ് ഇല്ലെങ്കിലും പച്ചമുളക് ഇനി കേടാകില്ല

പച്ചമുളകിന്റെ തണ്ടുകൾ അല്ലെങ്കിൽ കാമ്പുകൾ കളഞ്ഞ് സൂക്ഷിച്ചാൽ അത് കൂടുതൽ കാലം നിലനിൽക്കും.

Green Chilli
Green ChilliPinterest
Edited by :അഞ്ജു സി വിനോദ്‌
Last Updated :25 മാർച്ച് 2026, 3:49 pm IST

ഒരുവിധം എല്ലാ നാടൻ കറിക്കും പച്ചമുളക് ആവശ്യമാണ്. എന്നാൽ കടയിൽ നിന്ന് ഒന്നിച്ചു വാങ്ങുന്ന പച്ചമുളക് രണ്ട് ദിവസം കഴിയുമ്പോഴേക്കും വാടി ചുരുങ്ങിപ്പോകും. പച്ചമുളക് ഒന്നിച്ചു വാങ്ങിയാൽ നേരെ ഫ്രിഡ്ജിലേക്ക് വെയ്ക്കുകയാണ് മിക്കവാറും ആളുകളുടെ പതിവ്. എന്നാൽ ഫ്രിഡ്ജി ഇല്ലാത്ത സാഹചര്യത്തിലോ അല്ലെങ്കിൽ ഫ്രിഡ്ജിൽ വെക്കുന്നത് ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്കോ പച്ചമുളക് ദീർഘകാലം ഫ്രഷായി സൂക്ഷിക്കാൻ ചില ടിപ്സ് ഉണ്ട്.

  • പച്ചമുളകിന്റെ തണ്ടുകൾ അല്ലെങ്കിൽ കാമ്പുകൾ കളഞ്ഞ് സൂക്ഷിച്ചാൽ അത് കൂടുതൽ കാലം നിലനിൽക്കും.

  • പച്ചമുളക് പത്രക്കടലാസിലോ അല്ലെങ്കിൽ ടിഷ്യൂ പേപ്പറിലോ പൊതിഞ്ഞ് വായു കടക്കാത്ത ഒരു കണ്ടെയ്നറിലോ കവറിലോ സൂക്ഷിക്കാം.

  • മുളക് കഴുകിയ ശേഷം നന്നായി തുടച്ച് ഉണക്കുക. ഒരു തുള്ളി വെള്ളം പോലും മുളകിൽ ഇല്ലാതിരിക്കാൻ ശ്രദ്ധിക്കണം.

  • ഒരു കണ്ടെയ്നറിൽ കൂടുതൽ പച്ചമുളകുകൾ കുത്തിനിറച്ച് വെക്കരുത്. ഇത് അവ പെട്ടെന്ന് കേടാകാൻ കാരണമാകും.

  • പച്ചമുളക് സൂക്ഷിച്ചുവെച്ച കണ്ടെയ്നർ ആഴ്ചയിലൊരിക്കലെങ്കിലും തുറന്ന് പരിശോധിച്ച് കേടായ മുളകുകൾ നീക്കം ചെയ്യുക.

  • പച്ചമുളകിന്റെ ഞെട്ട് കളഞ്ഞ ശേഷം അവ ഒരു പാത്രത്തിലേക്കിടുക. അതിലേക്ക് അല്പം മഞ്ഞൾപ്പൊടി വിതറി നന്നായി കുലുക്കി യോജിപ്പിക്കുക. മഞ്ഞളിന് ബാക്ടീരിയകളെ പ്രതിരോധിക്കാനുള്ള കഴിവുള്ളതിനാൽ മുളക് പെട്ടെന്ന് ചീഞ്ഞുപോകുന്നത് തടയാൻ ഇത് സഹായിക്കും.

  • മുളകിന്റെ ഞെട്ട് നീക്കിയ ശേഷം കൈകളിൽ അല്പം വെളിച്ചെണ്ണ തടവി മുളകുകളിൽ ചെറുതായി പുരട്ടുക. ഇത് മുളകിന്റെ തൊലി വായുവുമായി സമ്പർക്കം പുലർത്തുന്നത് കുറയ്ക്കുകയും ഈർപ്പം നഷ്ടപ്പെട്ട് വാടിപ്പോകാതെ സംരക്ഷിക്കുകയും ചെയ്യും.

  • പ്ലാസ്റ്റിക് കവറുകൾക്ക് പകരം വായു സഞ്ചാരമുള്ള കോട്ടൺ തുണി സഞ്ചിയിലോ നെറ്റ് ബാഗിലോ പച്ചമുളക് സൂക്ഷിക്കുക. ഇത് ഈർപ്പം കെട്ടിനിൽക്കുന്നത് തടയുകയും മുളക് കൂടുതൽ ദിവസം ഫ്രഷായി ഇരിക്കാൻ സഹായിക്കുകയും ചെയ്യും.

  • പച്ചമുളക് വെയിലത്ത് വെച്ച് നന്നായി ഉണക്കി സൂക്ഷിക്കാം. ഇങ്ങനെ ഉണങ്ങിയ മുളക് മാസങ്ങളോളം കേടാകാതിരിക്കും. ആവശ്യമുള്ളപ്പോൾ ഇവ വെള്ളത്തിലിട്ട് കുതിർത്തോ അല്ലെങ്കിൽ നേരിട്ടോ കറികളിൽ ഉപയോഗിക്കാം.

  • പച്ചമുളക് സൂക്ഷിക്കുന്ന പാത്രത്തിൽ ഒന്നോ രണ്ടോ വെളുത്തുള്ളി അല്ലികൾ കൂടെ ഇടുന്നത് ഫംഗസ് ബാധ തടയാൻ സഹായിക്കും. വെളുത്തുള്ളിയുടെ ഗന്ധം പ്രാണികളെയും പൂപ്പലിനെയും അകറ്റി നിർത്തും.

News Now

Summary

How to keep green chilli fresh with out fridge

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates