
കുലകണക്കിന് പച്ചമുളക് സ്വന്തം വീട്ടില്‍ വിളവെടുക്കാം, ഈസി വിദ്യയിലൂടെ
അല്പം ശ്രദ്ധയും കൃത്യമായ പരിപാലനവും ഉണ്ടെങ്കില്‍ നമ്മുടെ സ്വന്തം മുറ്റത്തോ ടെറസിലോ ബാല്‍ക്കണിയിലോ പച്ചമുളക് വിളവെടുക്കാം

അടുക്കളയിലെ ദിവസേനയുള്ള പാചകത്തിന് പച്ചമുളക് ഇല്ലാതെ പറ്റില്ല. എന്നാല്‍ കടയില്‍ പോയി വാങ്ങുമ്പോഴുള്ള വിലക്കയറ്റം പലപ്പോഴും നമ്മെ ചിന്തിപ്പിക്കാറുണ്ട്. ഇനി അതിനായി വിഷമിക്കേണ്ടതില്ല. അല്പം ശ്രദ്ധയും കൃത്യമായ പരിപാലനവും ഉണ്ടെങ്കില്‍ നമ്മുടെ സ്വന്തം മുറ്റത്തോ ടെറസിലോ ബാല്‍ക്കണിയിലോ പച്ചമുളക് കുലകണക്കിന് വിളവെടുക്കാം.
പച്ചമുളക് കൃഷിക്ക് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍
അല്പം സൂര്യപ്രകാശവും ഈര്‍പ്പവുമുള്ള ഇടങ്ങളാണ് മുളക് കൃഷിക്ക് ഏറ്റവും അനുയോജ്യം. നന്നായി ഇളക്കിയ മണ്ണില്‍ വിത്തുകള്‍ പാകാം. മുളപൊട്ടുന്നതു വരെ നനയ്ക്കാനും മറക്കരുത്. തൈകള്‍ അല്പം വളര്‍ന്നാല്‍ കൂടുതല്‍ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തേക്ക് മാറ്റി നടാം. തൈകള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കാന്‍ ശ്രദ്ധിക്കുക. ചെടികള്‍ക്ക് അമിതമായി വെള്ളം ഒഴിക്കരുത്. വെള്ളം കെട്ടിക്കിടന്നാല്‍ വേരുകള്‍ ചീഞ്ഞുപോകാന്‍ ഇടയാകും. അടുക്കളയിലെ ജൈവ അവശിഷ്ടങ്ങള്‍ വളമായി നല്‍കാം. മുളക് നല്ല പച്ചനിറമാകുമ്പോള്‍ കത്രികയോ കത്തിയോ ഉപയോഗിച്ച് മുറിച്ചെടുക്കാം.
കായ്ഫലം തരുന്ന ആ 'കിടിലന്‍ വളം'
എത്ര പരിചരിച്ചിട്ടും മുളക് ചെടികളില്‍ കായ്ഫലം ലഭിക്കുന്നില്ലേ? എങ്കില്‍ വീട്ടിലുള്ള കുമ്മായം ഉപയോഗിച്ച് ഈ എളുപ്പവഴി പരീക്ഷിച്ചു നോക്കാം: ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു നുള്ള് കുമ്മായം ചേര്‍ത്ത് നന്നായി കലക്കുക. ഈ ലായനി ചെടിയുടെ ചുവടിനു ചുറ്റും ഒഴിച്ചു കൊടുക്കാം. അല്പസമയത്തിനു ശേഷം സാധാരണ പോലെ വെള്ളം നനച്ചു കൊടുക്കുകയും ഇടയ്ക്ക് മണ്ണ് ഇളക്കി കൊടുക്കുകയും ചെയ്യുക. ഈ കൊച്ചു വിദ്യയിലൂടെ നിങ്ങളുടെ മുളക് ചെടികള്‍ സമൃദ്ധമായി വളരുകയും വീട്ടാവശ്യത്തിനുള്ള പച്ചമുളക് എളുപ്പത്തില്‍ സ്വന്തമാക്കുകയും ചെയ്യാം.
WHAT TO READ NEXT

പേടിക്കണം, പെരുകി വളരുന്ന ഈ 'മരുന്നു ചെടി'യെ
WHAT TO READ NEXT

മെക്സിക്കന്‍ പെറ്റൂണിയ: വായ്ക്കുന്നു വേലിക്കു വര്‍ണങ്ങള്‍, പക്ഷേ..
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Green Chilli Harvesting Tips: Use This Fertilization Method to Boost Results
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


30 രൂപയ്ക്ക് വാങ്ങുന്നതിന്റെ ബാധ്യത ജനങ്ങളില്‍ എത്തില്ല എന്ന് പറയാന്‍ പറ്റില്ല; വൈദ്യുതി നിരക്ക് കൂട്ടുമെന്ന് സൂചന നല്കി സണ്ണി ജോസഫ്

'മുത്തശ്ശിയെ സംരക്ഷിക്കണമെന്നു പേരക്കുട്ടിയോട് പറയാന്‍ പറ്റില്ല; ജീവനാംശം നല്‍കാനും ബാധ്യത ഇല്ല'
