
പഴത്തൊലി കളയല്ലേ...; ചെടികള്‍ തഴച്ചുവളരാന്‍ ഇത് സൂപ്പര്‍ ജൈവവളം
പൂക്കളുണ്ടാകുന്ന ചെടികള്‍ക്കും പച്ചക്കറികള്‍ക്കും പഴത്തൊലി വളമായി നല്‍കിയാല്‍ ചെടികള്‍ പെട്ടെന്ന് തഴച്ചുവളരുകയും കൂടുതല്‍ വിളവ് നല്‍കുകയും ചെയ്യും

നാം സാധാരണയായി വാഴപ്പഴം കഴിച്ചതിനുശേഷം അതിന്റെ തൊലി വേസ്റ്റിലേക്ക് വലിച്ചെറിയാറാണ് പതിവ്. എന്നാല്‍, ഈ പഴത്തൊലി കൃഷിയിടത്തിലും ചെടികള്‍ക്കും ഉപയോഗിക്കാന്‍ പറ്റിയ ഏറ്റവും മികച്ച ജൈവവളമാണെന്ന് പലര്‍ക്കും അറിയില്ല. ചെടികളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമായ പൊട്ടാസ്യം, ഫോസ്ഫറസ്, കാല്‍സ്യം എന്നിവയുടെ മികച്ച ഉറവിടമാണ് ഇവ. പൂക്കളുണ്ടാകുന്ന ചെടികള്‍ക്കും പച്ചക്കറികള്‍ക്കും പഴത്തൊലി വളമായി നല്‍കിയാല്‍ ചെടികള്‍ പെട്ടെന്ന് തഴച്ചുവളരുകയും കൂടുതല്‍ വിളവ് നല്‍കുകയും ചെയ്യും.
എന്നാല്‍, പച്ചയായ പഴത്തൊലികള്‍ നേരിട്ട് ചട്ടിയിലെ മണ്ണില്‍ കൊണ്ടുപോയി ഇടുന്നത് അത്ര നല്ലതല്ല. ഇത് ഉറുമ്പ്, മറ്റ് കീടങ്ങള്‍ എന്നിവയെ ആകര്‍ഷിക്കുകയും അതുവഴി ചെടികളുടെ വേരുകള്‍ ചീഞ്ഞുപോകാന്‍ കാരണമാവുകയും ചെയ്‌തേക്കാം. അതിനാല്‍, പഴത്തൊലി വളമായി ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
പഴത്തൊലി ലിക്വിഡ് ഫെര്‍ട്ടിലൈസര്‍
മൂന്നോ നാലോ വാഴപ്പഴത്തോലുകള്‍ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച്, ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ടോ മൂന്നോ ദിവസം കുതിര്‍ത്തു വെക്കുക. ഈ സമയത്തിനുള്ളില്‍ പഴത്തൊലിയിലെ പൊട്ടാസ്യവും മറ്റ് പ്രധാന ധാതുക്കളും വെള്ളത്തിലേക്ക് ഇറങ്ങിച്ചേരും. ശേഷം ഈ വെള്ളം അരിച്ചെടുത്ത് ചെടികളുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കുകയോ വേരുകളിലേക്ക് സ്‌പ്രേ ചെയ്തു കൊടുക്കുകയോ ചെയ്യാം.
പഴത്തൊലി പൊടി വളം
വാഴപ്പഴത്തോലുകള്‍ നല്ലതുപോലെ ഉണങ്ങുന്നതുവരെ നേരിട്ട് വെയിലത്തു വെച്ച് ഉണക്കിയെടുക്കുക. നന്നായി ഉണങ്ങിയ തൊലികള്‍ മിക്‌സിയിലിട്ട് പൊടിച്ചാല്‍ മികച്ച ജൈവവളം തയ്യാറായി. ഈ പൊടി വായുകടക്കാത്ത പാത്രങ്ങളില്‍ സൂക്ഷിച്ചുവെക്കാവുന്നതാണ്. മാസത്തിലൊരിക്കല്‍ ഈ പൊടിയില്‍ നിന്ന് കുറച്ചെടുത്ത് ചെടികള്‍ക്ക് വളമായി നല്‍കാം.

ഈ വെള്ളം അരിച്ചെടുത്ത് ചെടികളുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കുകയോ വേരുകളിലേക്ക് സ്‌പ്രേ ചെയ്തു കൊടുക്കുകയോ ചെയ്യാം - AI Generated Image
കമ്പോസ്റ്റ് വളം
പഴത്തൊലികള്‍ ചെറുതായി അരിഞ്ഞ് ഉണങ്ങിയ ഇലകളും മറ്റ് അടുക്കള അവശിഷ്ടങ്ങളുമായി ചേര്‍ത്ത് വെച്ചാല്‍ മികച്ച കമ്പാസ്റ്റ് (ജൈവവളം) ആയി മാറും. ഇത് ചെടികള്‍ക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും നല്‍കാന്‍ സഹായിക്കും.
മണ്ണില്‍ നേരിട്ട് കുഴിച്ചിടല്‍
പഴത്തൊലി ചെറിയ കഷണങ്ങളാക്കി മുറിക്കുക. ചെടിയുടെ ചുവട്ടില്‍ നിന്ന് അല്‍പം മാറ്റി 2-3 ഇഞ്ച് ആഴത്തില്‍ കുഴിയെടുത്ത് ഈ കഷണങ്ങള്‍ അതിലിട്ട് മണ്ണുകൊണ്ട് നന്നായി മൂടുക. മണ്ണിലെ ഉപകാരികളായ സൂക്ഷ്മജീവികള്‍ ഇവയെ വേഗത്തില്‍ ജീര്‍ണിപ്പിക്കുകയും പോഷകങ്ങള്‍ ചെടിയുടെ വേരുകളിലേക്ക് എത്തിക്കുകയും ചെയ്യും. മണ്ണുകൊണ്ട് മൂടുന്നതിനാല്‍ കീടങ്ങളുടെ ശല്യവും ഒഴിവാക്കാം.
WHAT TO READ NEXT

മുട്ടത്തോട് കളയല്ലേ; ചെടികള്‍ക്ക് ജീവനേകാന്‍ 6 രീതിയില്‍ ഉപയോഗിക്കാം
News Now
Summary
How to Use Banana Peels as Organic Fertilizer for Plants
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




