ഒടുവില്‍ അതും എത്തി! 'ഇന്ത്യയിലെ ആദ്യത്തെ പാനി പൂരി ഷവര്‍മ്മ'; വിഡിയോ

ഇത് ആദ്യത്തെയും അവസാനത്തെയും ആകട്ടെ, നല്ല ശ്രമം പക്ഷെ ഇനി ശ്രമിക്കണ്ട, എന്നെല്ലാമാണ് കമന്റുകള്‍

വീഡിയോ സ്‌ക്രീന്‍ഷോട്ട്
Last Updated :20 January 2024, 9:18 am IST

വിചിത്രമായ ഫുഡ് കോംമ്പോ കണ്ട് മടുത്തിരിക്കുവാണോ? എങ്കിലിതാ പരീക്ഷണങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. ഒരുപാട് പേര്‍ക്ക് പ്രിയപ്പെട്ട രണ്ട് വിഭവങ്ങള്‍ ചേര്‍ത്താണ് ഇക്കുറി പരീക്ഷണം. സംഗതി മറ്റൊന്നുമല്ല ഷവര്‍മ്മയും പാനി പൂരിയും ചേര്‍ത്തൊരു കണ്ടുപിടുത്തമാണ് ഇപ്പോള്‍ സെഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 

ചിക്കന്‍ പീസുകള്‍ നന്നായി മുറിച്ചശേഷം അതിലേക്ക് പതിവ് ഷവര്‍മ്മ മിക്‌സ് ആയ കാബേജ്, ബീറ്റ്‌റൂട്ട്, ഫ്രൈസ് എന്നിവ ചേര്‍ക്കും. ഇതിലേക്ക് മയോണൈസും സോസും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്‌തെടുക്കും. പിന്നെ പൂരിയുടെ മുകള്‍ ഭാഗം തുറന്ന് അതിലേക്ക് ഷവര്‍മ്മ മിക്‌സ് നിറയ്ക്കും. കൂടുതല്‍ സോസ് ചേര്‍ത്ത് മുകളിലായി ചീസ് ഗ്രേറ്റ് ചെയ്തുമിടും. പ്ലേറ്റില്‍ നിരത്തിവച്ചിരിക്കുന്ന ഇവ ഒന്നുകൂടി ചൂടാക്കി വിളമ്പും. 

ഇന്ത്യയിലെ ആദ്യത്തെ പാനി പൂരി ഷവര്‍മ്മ എന്ന് പറഞ്ഞാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. സൂറത്തിലെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ റെസ്റ്റോറന്റിലാണ് ഈ വെറൈറ്റി പരീക്ഷണം. എന്നാല്‍ വിഡിയോ കണ്ടതും പാനി പൂരി പ്രേമികളും ഷവര്‍മ്മ ഫാന്‍സും എതിര്‍പ്പുമായി രംഗത്തെത്തി. ഇത് ആദ്യത്തെയും അവസാനത്തെയും ആകട്ടെ, നല്ല ശ്രമം പക്ഷെ ഇനി ശ്രമിക്കണ്ട, പാനി പൂരി ഷവര്‍മ്മ എന്ന് പറഞ്ഞിട്ട് പാനി എവിടെ?, ഇത് വെറും പൂരി ഷവര്‍മ്മ ആണ്, എന്നെല്ലാമാണ് കമന്റുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now