
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ജീവിതത്തില് നിരവധി റിയല്- ലൈഫ് ഹീറോകളെ കണ്ടുകാണും. ചെറിയ വിഷമം വന്നാല് പോലും മാനസികമായി തകര്ന്നുപോകുന്നവരാണ് നല്ലൊരു ശതമാനം ആളുകളും. ഇപ്പോള് ജീവിതത്തില് മുന്നേറണമെന്ന ആഗ്രഹം കൊണ്ട് പരിമിതികളെ മറികടന്ന് അതിജീവന പാത വെട്ടിയൊരുക്കിയ ഫുഡ് ഡെലിവറി ഏജന്റിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
ഭിന്നശേഷിക്കാരനായ സൊമാറ്റോ ഏജന്റാണ് ആ റിയല്- ലൈഫ് ഹീറോ. ഭക്ഷണ ഓര്ഡറുകള് ഡെലിവറി ചെയ്യാന് സ്കൂട്ടറില് പോകുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് വൈറലായത്. രണ്ട് കൈകളും നഷ്ടപ്പെട്ടിട്ടും മനഃക്കരുത്തോടെ ഇരുചക്ര വാഹനം ഓടിക്കുന്ന ഡെലിവറി ഏജന്റ് ആണ് എല്ലാവര്ക്കും പ്രചോദനമാകുന്നത്.
Massive RESPECT for This Zomato Delivery Man ðð pic.twitter.com/Y0WtX88aGY
— Rosy (@rose_k01) October 25, 2024
വിഡിയോ ,സോഷ്യല്മീഡിയയില് വൈറലായതോടെ, യുവാവിന് ആശംസാപ്രവാഹമാണ്. ഇതാണ് റിയല് ഹീറോ എന്ന തരത്തില് നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. 'എല്ലാ പ്രതിബന്ധങ്ങളെയും വെല്ലുവിളിച്ച നായകനെ ദൈവം അനുഗ്രഹിക്കട്ടെ. യഥാര്ത്ഥ ഹീറോ. നിങ്ങള്ക്ക് സല്യൂട്ട്,'- എന്നതാണ് ഒരു കമന്റിലെ വാചകം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



