
ഇതു കരടിയോ അതോ മനുഷ്യനോ?; വീഡിയോ വൈറല്‍; വിശദീകരിച്ച് മൃഗശാല അധികൃതര്‍ ( വീഡിയോ)
അത് കരടിയല്ലെന്നും, മനുഷ്യന് കരടിയുടെ വേഷം ധരിച്ചതാണെന്നുമാണ് ഒരു പറ്റം ആളുകള്‍ അഭിപ്രായപ്പെടുന്നത്

ബെയ്ജിങ്: ചൈനയിലെ ഹാങ്ഷോ സിറ്റിയിലെ മൃഗശാലയിലെ കരിങ്കരടിയെപ്പറ്റി സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയാണ്. കാഴ്ചക്കാരുടെ നേര രണ്ടുകാലില്‍ നിവര്‍ന്നു നില്ക്കുന്ന കരടിയുടെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ഇതിനു പിന്നാലെയാണ് ചര്‍ച്ചകള്‍ മുറുകിയത്.
അത് കരടിയല്ലെന്നും മനുഷ്യന് കരടിയുടെ വേഷം ധരിച്ചതാണെന്നുമാണ് ഒരു പറ്റം ആളുകള്‍ അഭിപ്രായപ്പെടുന്നത്. ചുക്കിച്ചുളിഞ്ഞ ത്വക്കും രണ്ടുകാലിലുള്ള നില്‍പ്പുമാണ്, അത് മനുഷ്യനാണെന്ന വാദം ഉന്നയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ ഈ വാദങ്ങള്‍ മൃശാല അധികൃതര്‍ തള്ളി. അത് യഥാര്‍ത്ഥ കരടിയാണ്. തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്നുള്ളതാണ് ഏഞ്ചല എന്ന ഈ കരടി. നെഞ്ചില്‍ തിളങ്ങുന്ന ഓറഞ്ച് അല്ലെങ്കില്‍ ക്രീം കളര്‍ രോമങ്ങളാണ് ഇതിന്റെ പ്രത്യേകത.
ഏറ്റവും വലിയ നായയുടെ അത്രയും വലിപ്പമുള്ള കരിങ്കരടി, കരടി വര്‍ഗത്തിലെ ചെറിയ ഇനമാണ്. വസ്തുത അറിയാതെയാണ് ഈ കരടിയെക്കുറിച്ചുള്ള ചര്‍ച്ചകളെന്നും മൃഗശാല അധികൃതര്‍ പറയുന്നു. വനനശീകരണവും ആഗോള വന്യജീവി വ്യാപാരവും കാരണം ഇതിനെ വംശനാശ ഭീഷണി നേരിടുന്നവയുടെ പട്ടികപ്പെടുത്തിയിട്ടുണ്ട്.
This is a real bear, not a human dressed in costumes! A four-year-old Malayan sun bear named Angela in a Hangzhou zoo went viral on China's social media as a video showed the world's smallest bear standing upright and waving to tourists just like a human. pic.twitter.com/Azv2tTVJhv
â Yicai Global 第ä¸è´¢ç» (@yicaichina) August 1, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
