
'ഓ... എഴുന്നേൽക്കാനൊന്നും വയ്യെന്നേ'- കിടന്ന കിടപ്പിൽ തന്നെ പുല്ല് ശാപ്പിടുന്ന 'മടിയൻ കുതിര!' (വീഡിയോ)
എഴുന്നേറ്റു നിന്ന് പുല്ലു തിന്നാനൊന്നും 'മാർലെ' എന്നു പേരുള്ള കക്ഷി മിനക്കെടുന്നില്ല
മനുഷ്യൻമാർ മടി കാണിക്കുന്നത് പോലെ മൃഗങ്ങളും കാണിക്കാറുണ്ടോ. ഈ കുതിരയുടെ വീഡിയോ കണ്ടാൽ അതു ശരിയാണെന്ന് പറയേണ്ടി വരും. കിടന്നുകൊണ്ട് പുല്ലു തിന്നുന്ന കുതിരയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
എഴുന്നേറ്റു നിന്ന് പുല്ലു തിന്നാനൊന്നും 'മാർലെ' എന്നു പേരുള്ള കക്ഷി മിനക്കെടുന്നില്ല. പച്ചപ്പുല്ലു നിറഞ്ഞ സ്ഥലത്ത് അലസമായി കിടന്നുകൊണ്ടാണ് കുതിരയുടെ പുല്ലു തീറ്റ. ഇങ്ങനെ ഒരു മടി ആദ്യമായാണ് കാണുന്നതെന്ന് വീഡിയോക്ക് താഴെ ചിലർ അഭിപ്രായപ്പെട്ടു.
ഉടമയായ യുവതി തന്നെയാണ് 17 വയസുള്ള മാർലെ എന്ന തന്റെ കുതിരയുടെ ദൃശ്യം പകർത്തിയതും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചതും . നേച്ചർ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് രസകരമായ ഈ വീഡിയോ പങ്കുവച്ചത്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

