
നഗരത്തിലൂടെ കറങ്ങുന്ന സിംഹം! ഭീതിയിൽ ജനം (വീഡിയോ)
നഗരത്തിലൂടെ കറങ്ങുന്ന സിംഹം! ഭീതിയിൽ ജനം (വീഡിയോ)
നഗരത്തിലൂടെ കൂസലില്ലാതെ കറങ്ങുന്ന സിംഹത്തിന്റെ വീഡിയോയും ഫോട്ടോകളും വൈറൽ. കംബോഡിയയിലാണ് സംഭവം. തെരുവുകളെ ആശങ്കയിലാഴ്ത്തിയാണ് സിംഹത്തിന്റെ സഞ്ചാരം. സിംഹം തെരുവുകളിലൂടെ നിർഭയം സഞ്ചരിക്കുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളുമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്.
പത്രപ്രവർത്തകനായ ആൻഡ്രൂ മാക്ഗ്രെഗർ മാർഷലാണ് ട്വിറ്ററിലൂടെ സിംഹത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചത്. സമ്പന്നനായ ചൈനീസ് വ്യവസായി വീട്ടിൽ വളർത്തിയിരുന്ന സിംഹമാണിതെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ആരുടെയും മേൽനോട്ടമില്ലാതെയാണ് സിംഹത്തിന്റെ കറക്കം. എങ്ങനെയാണ് സിംഹം പുറത്തു ചാടിയതെന്ന് വ്യക്തമല്ല.
Friend shot this video this morning. Is the lion loose in BKK1? #phnompenh #cambodia pic.twitter.com/mZWBjdR0XR
â Mike Gebremedhin (@Mgebremedhin) August 16, 2021
മുൻപ് പുറത്തുവന്ന ചില ടിക്ടോക് വീഡിയോകളിൽ ഈ സിംഹം വൈറലായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട അധികൃതർ അന്ന് 70 കിലോഗ്രാമോളം തൂക്കം വരുന്ന സിംഹത്തെ വ്യവസായിയുടെ പക്കൽ നിന്നു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. പിന്നീട് ഉന്നത തലത്തിൽ നിന്നുള്ള നിർദേശ പ്രകാരം സിംഹത്തെ വീണ്ടും ഉടമയ്ക്ക് കൈമാറുകയായിരുന്നു. ഈ സിംഹമാണ് ഇപ്പോൾ വീണ്ടും പുറത്തുചാടി വിലസുന്നത്.
A lion being kept as a pet in a house in Phnom Penh by wealthy Chinese businessman Qi Xiao has been wandering in the street outside, apparently unsupervised. How long will this madness and cruelty be allowed to continue? 1/4 pic.twitter.com/8MXiFPObMN
â Andrew MacGregor Marshall (@zenjournalist) August 16, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

