
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

സോഷ്യൽമീഡിയ ഉപയോഗിക്കുമ്പോൾ അബദ്ധങ്ങൾ സംഭവിക്കുന്ന കഥകൾ ഒരുപാട് കേട്ടിട്ടുണ്ട്. അയച്ച മെസേജുകൾ മാറിപ്പോകുന്നതും അബദ്ധത്തിൽ വോയിസ് മെസേജൊക്കെ അയച്ച് കെണിയിലായവരുമൊക്കെയുണ്ടാകും. ഇപ്പോഴിതാ ഐപിഎൽ പ്ലേഓഫ് ഘട്ടത്തിലേക്ക് ഇഷ്ട ടീമായ മുംബൈ ഇന്ത്യൻസ് പ്രവേശിച്ചത് ആഘോഷിക്കുന്നതിനിടെ യുവാവിന് പറ്റിയ അബദ്ധമാണ് ട്വിറ്ററിൽ വൈറലാകുന്നത്.
മുംബൈയുടെ ജയം ബിയർ കുടിച്ചാണ് യുവാവ് ആഘോഷിച്ചത്. മുംബൈയുടെ ജയത്തിനുവേണ്ടി സമർപ്പിക്കുന്നു എന്നുപറഞ്ഞ് ബിയർ കാനിന്റെ ചിത്രം അയച്ചതാകട്ടെ അച്ഛനും അമ്മയും അടങ്ങുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്കും. ചിത്രം കണ്ടതോടെ ഇതെന്താ എന്ന് ചോദിച്ചുകൊണ്ട് എത്തുകയായിരുന്നു അച്ഛൻ. നീ ബിയർ കുടുക്കുമോ എന്നായിരുന്നു അമ്മയുടെ നിരാശ കലർന്ന ചോദ്യം.
ഫോട്ടോ കണ്ടയുടൻ അത് ഡിലീറ്റ് ചെയ്യാൻ പറഞ്ഞുകൊണ്ട് സഹോദരി അയച്ച മെസേജിന് നൽകിയ മറുപടി വായിക്കുമ്പോഴാണ് യുവാവിന് പറ്റിയ അബദ്ധം ശരിക്കും മനസ്സിലാകുന്നത്. ഫോട്ടോ അറിയാതെ അയച്ചതാണെങ്കിലും അത് ഡിലീറ്റ് ഫോർ ഓൾ ചെയ്യുന്നതിന് പകരം സ്വന്തം ഫോണിൽ നിന്ന് മാത്രം ഡിലീറ്റ് ചെയ്ത് അബദ്ധത്തിന്റെ ഘോഷയാത്ര തന്നെ നടത്തുകയായിരുന്നു യുവാവ്. രസകരമായ കമന്റുകളാണ് ട്വീറ്റിന് ലഭിക്കുന്നത്. 'ജീവനോടെയുണ്ടോ', ' ഉറപ്പായും അയാൽ ഒരു കഥ മെനയും', 'ഈ കുരുക്കിൽ നിന്ന് അത്ര പെട്ടെന്നൊന്നും പുറത്തുചാടാൻ പറ്റുമെന്ന് തോന്നുന്നില്ല', എന്നിങ്ങനെ നീളുന്നു കമന്റുകൾ.
No way my brother sent this on the family group pic.twitter.com/FKnrcYiu3K
â Saniya Dhawan (@SaniyaDhawan1) May 26, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



