
കിടക്കവിരി മാറ്റി വിരിച്ചിട്ടു മാത്രം കാര്യമില്ല, ഉറക്കം നന്നാവാൻ മെത്ത നന്നാവണം
ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനും നല്ല ഉറക്കം കിട്ടുന്നതിനും മെത്ത പരിപാലിക്കേണ്ടത് പ്രധാനമാണ്

ആരോഗ്യം നന്നാവാൻ ഉറക്കം നന്നാവണം. ഉറക്കം നന്നാവാനോ, കിടക്ക നന്നാവണം. എന്നാല്‍ കിടക്കവിരിയും തലയിണക്കവറും മാറി കിടക്ക സുന്ദരമാക്കുമ്പോള്‍ അതിനടിയിലെ മെത്ത അല്ലെങ്കില്‍ കിടക്കയുടെ കാര്യം മിക്കവാരും ആരും ശ്രദ്ധിക്കാറില്ല.
സ്ഥിരമായുള്ള ഉപയോഗത്തെ തുടര്‍ന്ന് മെത്തയുടെ മധ്യഭാഗം കുഴിഞ്ഞിട്ടുണ്ടാവാം. ഇത് വീണ്ടു ഉപയോഗിക്കുന്നത് നടുവേദന പോലുള്ള പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകാം. മെത്ത ഇടയ്ക്കിടെ മാറ്റി വാങ്ങുക എന്നത് പ്രായോഗികമല്ല. ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനും നല്ല ഉറക്കം കിട്ടുന്നതിനും മെത്ത പരിപാലിക്കേണ്ടത് പ്രധാനമാണ്. അതിന് ചില പൊടിക്കൈകളുണ്ട്.
ദീര്‍ഘകാലം ഉപയോഗിക്കേണ്ടതിന് രണ്ട്-മൂന്ന് മാസം കൂടുമ്പോള്‍ മെത്ത തിരിച്ചിട്ടു ഉപയോഗിക്കുന്നത് നല്ലതാണ്. മെത്തയുടെ ഒരു ഭാഗം മാത്രം കൂടുതൽ ഉപയോഗിക്കുമ്പോൾ ആ ഭാഗം കുഴിഞ്ഞതായി തോന്നാം. മെത്തയുടെ എല്ലാ ഭാഗവും ഒരുപോലെ നിലനിര്‍ത്താന്‍ ഈ മാര്‍ഗം നല്ലതാണ്.
ഇരുവശവും ഉപയോഗിക്കാന്‍ പറ്റുന്ന മോഡലുകളിലുളള മെത്തകള്‍ ഇന്ന് വിപണിയിലുണ്ട്, ഓരോ വശവും ആറ് മാസം കൂടുമ്പോഴും മറിച്ചിട്ട് ഉപയോഗിക്കാം.
മെത്തയ്ക്കകത്തെ സ്പ്രിങ്ങുകളും പഞ്ഞികളും സംരക്ഷിക്കുന്നതിനായി മെത്ത ഉയര്‍ത്തുമ്പോള്‍ എല്ലാ വശവും ചേര്‍ത്ത് പിടിക്കുക.
WHAT TO READ NEXT

പാലുണ്ണി അർബുദത്തിന് കാരണമാകുമോ?
മെത്ത വാങ്ങുമ്പോള്‍ തന്നെ അതിന്റെ ഗുണനിലവാരം ഉറപ്പാക്കുക.
മെത്തപോലെ തന്നെ അതിനടിയിലുളള കട്ടിലും ശ്രദ്ധയോടെ തിരഞ്ഞെടുക്കണം. കട്ടിലിന്റെ ബലഹീനത കാരണം മെത്ത താഴ്ന്നുപോവുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്യാം.
WHAT TO READ NEXT

വെളിച്ചെണ്ണയിലെ മായം എങ്ങനെ കണ്ടെത്താം
മെത്ത കേടുപാടുകളില്ലാതെ സംരക്ഷിക്കാന്‍ ഈര്‍പ്പം, കറകള്‍, പൊടി എന്നിവ ഏല്‍ക്കാതിരിക്കുന്നതാണ് ഉത്തമം. അതിനായി മെത്തയ്ക്ക് കവര്‍ ഇട്ട് ഉപയോഗിക്കുക.
കിടപ്പുമുറി പരമാവധി വൃത്തിയായി സുക്ഷിക്കുക. മുറിയിലെ ഈര്‍പ്പവും ശുചിത്വമില്ലായ്മയും മെത്തയെയും ബാധിക്കും.
ആഴ്ചതോറും ബെഡ് ഷീറ്റുകള്‍ മാറ്റുക. ബെഡ് ഷീറ്റ് മാറ്റുന്ന സമയത്ത്, ഉള്ളില്‍ തങ്ങിനില്ക്കുന്ന ചൂട് പുറത്തുപോകാനായി മെത്ത കുറച്ച് സമയം വെയിലുകൊളളിക്കുന്നതും നല്ലതാണ്.
ഇങ്ങനെ വളരെ ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മെത്തകള്‍ കൂടുതല്‍ കാലം ഉപയോഗിക്കാന്‍ സാധിക്കും.
News Now
എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

30,000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോൺ വേണോ? ഈ മോഡലുകൾ ശ്രദ്ധിക്കാം
Summary
Mattress care tips
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

