നീല, പച്ച, മഞ്ഞ, ഓറഞ്ച്..; പാൽ കവറുകളിലെ ഈ നിറങ്ങൾ സൂചിപ്പിക്കുന്നതെന്ത്?

ലേബലുകൾ വായിക്കാതെ തന്നെ കൃത്യമായി തങ്ങൾക്ക് ആവശ്യമുള്ള പാൽ എടുക്കാൻ ഈ കളർ കോഡുകൾ നമ്മെ സഹായിക്കും.

milk different colours
milk different coloursMeta AI Image
Edited by :അഞ്ജു സി വിനോദ്‌
Last Updated :6 മേയ് 2026, 2:55 pm IST

കടയിൽ നിന്ന് കവറു പാൽ വാങ്ങുമ്പോൾ നീല, പച്ച, ഓറഞ്ച്, മഞ്ഞ എന്നിങ്ങനെ പല നിറത്തിൽ കാണാം. ഈ നിറങ്ങൾ എന്തിനെയാണ് സൂചിപ്പിക്കുന്നതെന്ന് അറിയാമോ? പാലിലെ കൊഴുപ്പിന്റെ അളവു എത്രയാണെന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ വേണ്ടിയാണ്.

എഫ്എസ്എസ്എഐ പാലിന്റെ ലേബലിങ്ങും സുരക്ഷാ മാനദണ്ഡങ്ങളും നിശ്ചയിക്കുമ്പോൾ, അതിലെ കൊഴുപ്പിന്റെ അളവ് ഉപഭോക്താക്കളെ എളുപ്പത്തിൽ അറിയിക്കാനായി ഡയറി ബ്രാൻഡുകൾ പ്രത്യേക കളർകോഡുകൾ ഉപയോഗിക്കുന്നത്.

അമുൽ, മിൽമ പോലുള്ള ഇന്ത്യയിലെ പ്രമുഖ ബ്രാൻഡുകൾ ഈ രീതിയാണ് പിന്തുടരുന്നത്. പൊതുവായ മാനദണ്ഡങ്ങൾ അനുസരിച്ച്, നീല നിറത്തിലുള്ള കവറുകൾ ഏകദേശം മൂന്ന് ശതമാനം കൊഴുപ്പുള്ള ടോൺഡ് മിൽക്കിനെയാണ് സൂചിപ്പിക്കുന്നത്. പച്ച നിറത്തിലുള്ള കവറുകൾ 4.5 ശതമാനം കൊഴുപ്പുള്ള സ്റ്റാൻഡേർഡൈസ്ഡ് പാലിനെയും, ഓറഞ്ച് അല്ലെങ്കിൽ മഞ്ഞ നിറത്തിലുള്ളവ ആറ് ശതമാനത്തോളം കൊഴുപ്പുള്ള ഫുൾ ക്രീം പാലിനെയുമാണ് സൂചിപ്പിക്കുന്നത്.

ലേബലുകൾ വായിക്കാതെ തന്നെ കൃത്യമായി തങ്ങൾക്ക് ആവശ്യമുള്ള പാൽ എടുക്കാൻ ഈ കളർ കോഡുകൾ നമ്മെ സഹായിക്കും. പാലിലെ കൊഴുപ്പിന്റെ ശതമാനം പോലെയുള്ള സാങ്കേതിക വിവരങ്ങൾ ലളിതമായ നിറങ്ങളിലൂടെ ഉപഭോക്താക്കളിൽ വേഗത്തിൽ എത്തിക്കുകയാണ് കമ്പനികൾ ചെയ്യുന്നത്. നിറം കൂടുന്നതനുസരിച്ച് പാലിന്റെ ഗുണനിലവാരം കൂടണമെന്നില്ല, കൊഴുപ്പിന്റെ അളവ് മാത്രമാണ് കൂടുന്നത്.

News Now

Summary

Milk packet colour indicates its fat content

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates