
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

എപ്പോഴും പുതുമകള്‍ നിറയുന്ന ഒരിടമാണ് ഫാഷന്‍ മേഖല, ആളുകളെ വിസ്മയിപ്പിക്കുന്ന പല മാറ്റങ്ങളും ഇവിടെ സംഭവിക്കാറുണ്ട്. എന്നാലിപ്പോള്‍ ജീവനുള്ള മീനുകളെ വസ്ത്രത്തില്‍ ഉള്‍പ്പെടുത്തിയ മോഡലിന്റെ വിഡിയോയാണ് വൈറലാകുന്നത്. അഭിനന്ദനങ്ങള്‍ പ്രതീക്ഷിച്ചെങ്കില്‍ വിമര്‍ശനങ്ങള്‍ കൊണ്ടാണ് ആളുകള്‍ ഈ വിഡിയോ എതിരേറ്റത്.
മത്സ്യകന്യകയെപ്പോലെ ഒരുങ്ങിയ യുവതി വസ്ത്രത്തോടൊപ്പം ഒരു ഫിഷ് ബൗള്‍ കൂടെ ചേര്‍ത്തിട്ടുണ്ട്. വെള്ളം നിറച്ച ഈ ബൗളിലേക്ക് മീനുകളെ ഇടുന്ന വിഡിയോയാണ് ശ്രദ്ധനേടുന്നത്. വസ്ത്രത്തില്‍ ചേര്‍ത്തുവച്ചിരിക്കുന്ന പ്ലാസ്റ്റിക് ബൗളിലാണ് മീനുകളെ നിക്ഷേപിക്കുന്നത്. അക്വേറിയത്തില്‍ വളര്‍ത്തുന്ന പല നിറത്തിലുള്ള മീനുകളെയാണ് ഇതിലിടുന്നത്. വിഡിയോയ്ക്ക് അഭിനന്ദനങ്ങളല്ല മറിച്ച് വിമര്‍ശന കമന്റുകളാണ് നിറയുന്നത്.
എന്തിനാണ് ജിവനുള്ള വസ്തുക്കളെ ഉപയോഗിച്ചുള്ള ഫാഷന്‍ പരീക്ഷണങ്ങള്‍ എന്ന് ചോദിച്ചാണ് വിമര്‍ശനങ്ങളേറെയും. ശ്രദ്ധനേടാന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലേ എന്നാണ് ഇവര്‍ ചോദിക്കുന്നത്. ഉര്‍ഫി ജാവേദ് ആകാനുള്ള ശ്രമമാണെന്നും ചിലര്‍ പറയുന്നു. കഴിഞ്ഞ ദിവസം ജീവനുള്ള ശലഭങ്ങളെ വസ്ത്രത്തിലാക്കി നടത്തിയ റാംപ് വാക്കും ഇത്തരത്തില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



