
മെറ്റ് ഗാലയിൽ മെറ്റാലിക് ലുക്കിൽ തിളങ്ങി നടാഷ പൂനാവാല; ചിത്രങ്ങൾ
മെറ്റ് ഗാലയിൽ സിൽവർ മെറ്റാലിക് ഗൗണിൽ തിളങ്ങി നടാഷ പൂനാവാല

നാലാം തവണയാണ് സംരംഭകയും സാമൂഹ്യപ്രവർത്തകയുമായ നടാഷ പൂനാവാല മെറ്റ് ഗാലയിലെത്തുന്നത്. കഴിഞ്ഞ തവണ സബ്യസാചിയുടെ മെറ്റാലിക് സാരിയിൽ എത്തിയ നടാഷ ഈ വർഷം സിൽവർ മെറ്റാലിക് ഗൗൺ ധരിച്ചാണ് റെഡ്കാർപറ്റിൽ തിളങ്ങിയത്.
2019 ൽ അന്തരിച്ച വിഖ്യാത ഫാഷൻ ഡിസൈനർ കാൾ ലെഗർഫീൽഡിനുള്ള ആദരമായിരുന്നു ഈ വർഷത്തെ മെറ്റ്ഗാല തീം. കാൾ ലെഗർഫീൽഡിനോളം പ്രസിദ്ധി നേടിയ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പൂച്ച ചുഹപെറ്റയെ ആണ് നടാഷ വസ്ത്രത്തിലൂടെ ഓർമിപ്പിച്ചത്. ചെവി കൂർപ്പിച്ചിരിക്കുന്ന പൂച്ചയുടെ രൂപം ഓർമിപ്പിക്കുന്നതാണ് ഗൗണിന്റെ ഡിസൈൻ.
ആഭരണങ്ങൾ ഒഴിവാക്കി, നാച്യുറൽ ടോണിലുള്ള മേക്കപ്, നീട്ടിയെഴുതിയ കണ്ണുകൾ എന്നിവ താരത്തിന് അഴകേകി. എല്ലാത്തിലും മിനിമൽ പാറ്റേൺ പിന്തുടർന്നു. വസ്ത്രത്തിന് പ്രാധാന്യം നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. നിറങ്ങളും ബീഡ്സും ഉൾപ്പെടുത്തി ഹെയർ സ്റ്റൈൽ ആകർഷകമാക്കി.
ഫാഷൻ ലോകത്തു നിന്നും മികച്ച അഭിപ്രായമാണ് നടാഷയ്ക്ക് ലഭിച്ചത്. താരസുന്ദരി മലൈക അറോറ, സെലിബ്രിറ്റി ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര എന്നിവർ നടാഷയുടെ ലുക്കിനെ അഭിനന്ദിച്ച് രംഗത്തെത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്സ് 500 പോയിന്റ് താഴ്ന്നു

'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ

IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം

'അന്ന് ആനത്താരയെന്ന് മുന്നറിയിപ്പ് നൽകിയതാണ്; ഫയലുകൾ പൂർണ്ണമായി വായിക്കണം': ചിന്നക്കനാൽ ആനക്കലിയിൽ വനംമന്ത്രിയും മുൻ ഉദ്യോഗസ്ഥയും വേദിയിൽ നേർക്കുനേർ
Related News


'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ
