മാതാപിതാക്കള്‍ക്കൊപ്പമിരിക്കാം...,നിരുപാധികമായി സ്‌നേഹിക്കാന്‍ അവര്‍ക്ക് മാത്രമേ കഴിയൂ; ദേശീയ രക്ഷാകര്‍തൃദിനം

എല്ലാ വര്‍ഷവും ജൂലൈ മാസത്തിലെ നാലാമത്തെ ഞായറാഴ്ചയാണ് രാജ്യത്ത് രക്ഷാകര്‍തൃദിനം ആചരിക്കുന്നത്.

parents day
Edited by :athira.v.augustine
Last Updated :28 ജൂലൈ 2024, 10:28 am IST

ഏത് പ്രതിസന്ധി ഘട്ടത്തിനും ഒപ്പം നില്‍ക്കുന്നവരാണ് മാതാപിതാക്കള്‍. നിരുപാധികമായ സ്‌നേഹം നല്‍കാന്‍ മറ്റാര്‍ക്കും കഴിയില്ല. നിങ്ങള്‍ ഒരു വ്യക്തിയായി രൂപപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ പ്രയത്‌നം മാതാപിതാക്കളുടേത് തന്നെയാണ്. അറിയാം രക്ഷാകര്‍തൃ ദിനത്തെക്കുറിച്ച് ചില കാര്യങ്ങള്‍.

1തിയതി

Listicle image

ഇന്ന് ദേശീയ രക്ഷാകര്‍തൃ ദിനം. എല്ലാ വര്‍ഷവും ജൂലൈ മാസത്തിലെ നാലാമത്തെ ഞായറാഴ്ചയാണ് രാജ്യത്ത് രക്ഷാകര്‍തൃദിനം ആചരിക്കുന്നത്. മാതാപിതാക്കളുടെ അചഞ്ചലമായ സ്‌നേഹവും ത്യാഗവും ഓര്‍മിക്കാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു ദിനം കൊണ്ടുവന്നത്.

2ചരിത്രം

Listicle image

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ദേശീയ രക്ഷാകര്‍തൃദിനം ആഘോഷിക്കാറുണ്ട്. ആദ്യമായി രക്ഷകര്‍ത്താക്കള്‍ക്കായി ഒരു ദിവസം കൊണ്ടു വന്നത് അമേരിക്കയിലാണ്. 1994ല്‍ രക്ഷാകര്‍തൃദിനത്തിന് തുടക്കമിട്ടുകൊണ്ട് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ കോണ്‍ഗ്രസ് പ്രമേയത്തില്‍ ഒപ്പുവെച്ചു. 1995 മുതല്‍ ജൂലൈ 28 മുതല്‍ അമേരിക്കയില്‍ രക്ഷാകര്‍തൃദിനം ആഘോഷിച്ചു തുടങ്ങി. പിന്നീടാണ് ഇന്ത്യയിലും ഇത്തരത്തിലൊരു ദിനം ആചരിച്ചു തുടങ്ങിയത്.

3 പ്രാധാന്യം

Listicle image

മാതാപിതാക്കളുടെ നിസ്വാര്‍ഥമായ സ്‌നേഹം, ത്യാഗം, മാര്‍ഗനിര്‍ദേശം എന്നിവയെ ബഹുമാനിക്കുന്നതിനും അഭിനന്ദിക്കുന്നതിനുമായിട്ടാണ് ഇങ്ങനെയൊരു ദിനം തന്നെയുള്ളത്. ശക്തമായ കുടുംബ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിലും ഭാവി തലമുറയെ പരിപോഷിപ്പിച്ചെടുക്കുന്നതിലും മാതാപിതാക്കള്‍ വഹിക്കുന്ന പങ്ക് ഓര്‍മപ്പെടുത്തുകയാണ് ഈ ദിവസം.

4 ആഘോഷം

Listicle image

നിങ്ങളുടെ മാതാപിതാക്കള്‍ക്ക് ഇഷ്ടപ്പെട്ട സമ്മാനങ്ങള്‍ നല്‍കി അവര്‍ക്കായുള്ള ദിവസം ആഘോഷിക്കാം. അല്ലെങ്കില്‍ അവര്‍ക്കിഷ്ടമുള്ള സ്ഥലത്തേക്ക് ഒന്നിച്ച് യാത്രകള്‍ പോകാം. അവര്‍ക്കൊപ്പം സമയം ചെലവഴിക്കുക എന്നത് തന്നെയാണ് പ്രധാനം. അതിനുള്ള ഏത് മാര്‍ഗവും മാതാപിതാക്കളോടുള്ള സ്‌നേഹവും ആദരവും ആണ്.

5സാമൂഹിക മാധ്യമങ്ങള്‍

Listicle image

ഇന്ന് സാമൂഹിക മാധ്യമങ്ങളിലാണ് എല്ലാ ആഘോഷങ്ങളും. ദേശീയ രക്ഷാകര്‍തൃ ദിനവും അതില്‍ നിന്ന് മാറി നില്‍ക്കുന്നില്ല. പലപ്പോഴും സാമൂഹിക മാധ്യമങ്ങളില്‍ അവര്‍ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്യുമെന്നല്ലാതെ മറ്റൊന്നും അവര്‍ക്ക് വേണ്ടി സമ്മാനിക്കാന്‍ പുതിയ കാലത്ത് ശ്രമിക്കാത്തവരാണ് ബഹുഭൂരിപക്ഷവും. മാതാപിതാക്കളാണ് ജീവിതത്തില്‍ ആദ്യ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നത്. സാമൂഹിക മാധ്യമങ്ങളിലെ ആഘോഷങ്ങളില്‍ മാത്രം ഒതുങ്ങാതെ അവര്‍ക്കൊപ്പം ഒരു ദിനം ഒരുമിച്ചിരിക്കാനും സമയം ചെലവഴിക്കാനും ശ്രമിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now