80s ചിത്രങ്ങള്‍ നിര്‍മിക്കാനുള്ള വൈദ്യുതി ചെലവ് കേട്ടാല്‍ ഞെട്ടും, എഐ ട്രെന്‍ഡുകളുടെ സാമൂഹിക, പാരിസ്ഥിതിക ആഘാതം വലുത്

Electricity cost of making 80s films is shocking
AI imagegoogle gemini
Edited by :Amal Joy
Last Updated :10 സെപ്റ്റംബർ 2026, 11:51 am IST

കൊച്ചി: സോഷ്യല്‍ മീഡിയ കീഴടക്കിയ 80s വൈബ് ചിത്രങ്ങള്‍ എത്രത്തോളം വൈദ്യുതി ഉപയോഗിക്കുന്നുവെന്ന് അറിയാമോ? ഒരു എഐ ചിത്രം നിര്‍മിക്കാന്‍ ഡേറ്റ സെന്ററുകള്‍ക്ക് 0.003 മുതല്‍ 0.006 യൂണിറ്റ് വൈദ്യുതി വേണ്ടിവരുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. ഇത്തരത്തില്‍ ഒരു വ്യക്തി തന്നെ ഒന്നില്‍ കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മിക്കുമ്പോള്‍ ഈ ചെലവ് ഇരട്ടിയാകും. എഐ ചിത്രനിര്‍മാണത്തിന് എത്രത്തോളം വൈദ്യുതി വേണമെന്നു മനസ്സിലാകുമ്പോഴേ ഇത്തരം എഐ ട്രെന്‍ഡുകളുടെ സാമൂഹിക, പാരിസ്ഥിതിക ആഘാതം വ്യക്തമാകൂ.

കാര്‍ണേഗ് മെലോണ്‍ യൂണിവേഴ്‌സിറ്റിയും ഹഗ്ഗിങ് ഫേസും നടത്തിയ ഗവേഷണത്തില്‍ ഒരു എഐ ഇമേജ് സൃഷ്ടിക്കുന്നതിന് 0.01 മുതല്‍ 0.29 കിലോവാട്ട് അവേഴസ് വരെ വൈദ്യുതി ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തിയത്. ഇത് ഒരു സ്മാര്‍ട്ട്ഫോണ്‍ 50 ശതമാനം ചാര്‍ജ് ആകുന്നതിന് തുല്യമാണെന്നുമാണ് കണ്ടെത്തല്‍.

എഐ ചിത്രങ്ങള്‍ നിര്‍മിക്കാനുള്ള അഭ്യര്‍ഥനകള്‍ സ്വീകരിക്കുന്ന ഡാറ്റാ സെന്ററുകള്‍ക്ക് 2030 ആകുമ്പോഴേക്കും നിലവിലുള്ളതിന്റെ ഇരട്ടിയിലധികം വൈദ്യുതി ആവശ്യമായി വരുമെന്നാണ് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി (ഐഇഎ) പറയുന്നത്.

എണ്‍പതുകളിലെ ട്രെന്‍ഡിന്റെ ഭാഗമായി 10 ലക്ഷം ചിത്രങ്ങള്‍ ഉപയോക്താക്കള്‍ സമൂഹമാധ്യമങ്ങളിലും മറ്റും പ്രസിദ്ധപ്പെടുത്തിയെന്നു വിചാരിക്കുക. ഇഷ്ടമുള്ള ഒരു ചിത്രത്തിലേക്ക് എത്താന്‍ ചിലപ്പോള്‍ 5 തവണ ചിത്രം റീജനറേറ്റ് ചെയ്യേണ്ടിവരും. അപ്പോള്‍ മൊത്തം 50 ലക്ഷം ചിത്രങ്ങള്‍. ഒരുചിത്രം നിര്‍മിക്കാന്‍ 0.003 യൂണിറ്റ് ഊര്‍ജമെടുത്തെങ്കില്‍, 50 ലക്ഷം ചിത്രങ്ങള്‍ക്കായി 15,000 യൂണിറ്റ് വൈദ്യുതി വേണ്ടിവരും.

ഡേറ്റ സെന്ററുകള്‍ക്ക് വൈദ്യുതി മാത്രമല്ല ചെലവ്. അമിതമായ ജല ഉപഭോഗത്തിന്റെ പ്രശ്‌നവുമുണ്ട്. ഈ സെന്ററുകളില്‍ ശീതീകരണം നടത്താനായി വലിയ അളവില്‍ ജലം വേണ്ടിവരും. ഇത്തരം ഇമേജ് ജനറേറ്റ് സെര്‍വറുകള്‍ വലിയ അളവില്‍ താപം പുറത്തുവിടുന്നു, കൂടാതെ ഉപകരണങ്ങളുടെ ഓവര്‍ ഹീറ്റിങ് തടയാന്‍ പല ഡാറ്റാ സെന്ററുകളും ശീതീകരിച്ച ശുദ്ധജല സംവിധാനങ്ങളെ ആശ്രയിക്കുന്നുണ്ട്. റിവര്‍സൈഡിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരുടെ അഭിപ്രായത്തില്‍ ജിപിടി 3 ഏകദേശം 700,000 ലിറ്റര്‍ ശുദ്ധജലം ആവശ്യമാണെന്നാണ്. ഇത് 320 ടെസ്ല വാഹനങ്ങള്‍ അല്ലെങ്കില്‍ 370 ബിഎംഡബ്ലു കാറുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ അതേ അളവാണ്.

News Now

Summary

Electricity cost of making 80s films is shocking, and the social and environmental impact of AI trends is huge

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates