ബ്രേക്ക്ഫാസ്റ്റ്  മുതല്‍ ഷോപ്പിങ് വരെ, ഭാര്യയുടെ മുഖമുള്ള തലയണ ചേര്‍ത്തുപിടിച്ച് യുവാവ്; രസകരമായ യാത്രാചിത്രങ്ങള്‍ 

ജോലിത്തിരക്ക് മൂലം ഭാര്യ അവസാനനിമിഷം പിന്മാറിയപ്പോള്‍ ഭാര്യയുടെ മുഖമുള്ള തലയണയുമായി യാത്ര പോകുകയായിരുന്നു ഭര്‍ത്താവ്

ചിത്രം: ഫേയ്സ്ബുക്ക്
Last Updated :20 January 2024, 9:04 am IST

ഒന്നിച്ചൊരു യാത്ര സ്വപ്‌നംകണ്ടിട്ട് അവസാനനിമിഷം ഒരാള്‍ക്ക് പിന്മാറേണ്ടിവരുന്നത് എത്രമാത്രം വിഷമിപ്പിക്കുന്നതാണ്, പ്രത്യേകിച്ച് പങ്കാളികള്‍ ഒന്നിച്ചുള്ള യാത്രകളില്‍. ഇങ്ങനെ സംഭവിച്ചപ്പോള്‍ ഭാര്യയുടെ സാന്നിധ്യം യാത്രയിലുടനീളം ഒപ്പമുണ്ടാകാന്‍ ഒരു ഭര്‍ത്താവ് ചെയ്തതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. ജോലിത്തിരക്ക് മൂലം ഭാര്യ അവസാനനിമിഷം പിന്മാറിയപ്പോള്‍ ഭാര്യയുടെ മുഖമുള്ള തലയണയുമായി യാത്ര പോകുകയായിരുന്നു ഭര്‍ത്താവ്. 

Story image

ഫിലിപ്പൈന്‍സ് സ്വദേശികളായ റെയ്മണ്ട് ഫോര്‍ടുനാഡോയും ഭാര്യ ജോവാന്‍ ഫോര്‍ടുനാഡോയും ഒന്നിച്ചാണ് പലവാനയിലെ കൊറോണ്‍ എന്ന സ്ഥലത്തേക്ക് യാത്ര പദ്ധതിയിട്ടത്. അവസാനനിമിഷം ഫ്രീലാന്‍സ് മോഡലായ ജോവാന് ചില തിരക്കുകള്‍ വന്നു. പക്ഷെ എല്ലായിടത്തും ഭാര്യയുമായി പോകുമെന്ന വാക്ക് പാലിക്കാതിരിക്കാന്‍ റെയ്മണ്ടിന് കഴിയുമായിരുന്നില്ല. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച റൊമാന്റിക് ചിത്രങ്ങളിലാണ് റെയ്മണ്ട് ഭാര്യയുടെ സ്ഥാനത്ത് ജോവാന്റെ മുഖമുള്ള തലയണ ഉപയോഗിച്ചിരിക്കുന്നത്. 

Story image

സ്‌നോര്‍ക്കെല്ലിംഗ് ചെയ്യുമ്പോഴും ഷോപ്പിങ്ങിലും എന്തിനേറെ ഹോട്ടലില്‍ ബ്രേക്ക്ഫാസ്റ്റ് കഴിക്കുമ്പോഴുമെല്ലാം റെയ്മണ്ടിനൊപ്പം ജോവാന്റെ തലയണയും കാണാം. വിമാനത്താവളത്തില്‍ തലയണയുടെയും പനി പരിശോധിക്കുന്ന രസകരമായ ചിത്രങ്ങളും റെയ്മണ്ട് പങ്കുവച്ചിട്ടുണ്ട്. യാത്രക്കിടയില്‍ പ്രദേശവാസികളായ ചിലരെ തനിക്കും തലയണയ്ക്കും ഒപ്പം നിര്‍ത്തി ചിത്രമെടുക്കാനും ഇയാള്‍ മറന്നില്ല.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now