കല്യാണദിവസവും ജോലിത്തിരക്ക്, മണ്ഡപത്തില്‍ ലാപ്‌ടോപ്പുമായി വരന്‍; ചിത്രം വൈറല്‍, വിമര്‍ശനം 

വിവാഹ ദിവസവും ലാപ്‌ടോപ്പിന് മുന്നില്‍ ഇരിക്കുന്ന വരന്റെ വിഡിയോ വൈറൽ.തൊഴിൽ അന്തരീക്ഷത്തെ വിമർശിച്ച് ഇന്റർനെറ്റ്

മണ്ഡപത്തിലിരുന്ന ലാപ്ടോപ്പിൽ ജോലി ചെയ്യുന്ന വരൻ/ ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:09 am IST
Edited by :migrator

കോവിഡ് വ്യാപനത്തോടെ കുതിച്ചുപൊങ്ങിയ ഒന്നാണ് വര്‍ക്ക് ഫ്രം ഹോം ആശയം. ഇതോടെ അവധി ദിവസങ്ങളില്‍ പോലും ലാപ്‌ടോപ്പും തുറന്ന് പണിയെടുക്കുന്നത് ഒരു പതിവ് കാഴ്ചയായി മാറിക്കഴിഞ്ഞു. യാത്ര പോകുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ഫുട്‌ബോള്‍ മത്സരം കാണുമ്പോഴുമെല്ലാം ഈ പതിവുണ്ട്. എന്നാല്‍ വിവാഹത്തിന് മണ്ഡപത്തില്‍ പോലും ലാപ്‌ടോപ്പ് മാറ്റിവയ്ക്കാന്‍ കഴിയാതെവന്നാലോ?

വിവാഹ ദിവസവും ലാപ്‌ടോപ്പിന് മുന്നില്‍ ഇരിക്കുന്ന വരന്റെ വിഡിയോയാണ് ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുന്നത്. 'കല്‍ക്കട്ട ഇന്‍സ്റ്റഗ്രാമേഴ്‌സ്' എന്ന അക്കൗണ്ടിലാണ് ചിത്രം എത്തിയത്. രണ്ട് പൂജാരികള്‍ക്ക് നടുവിലായി ഇരിക്കുന്ന വരന്‍ ചുറ്റും നടക്കുന്നതൊന്നും അറിയുന്നില്ല. മന്ത്രം ജപിച്ച് പൂജാരികള്‍ വരനെ ആളീര്‍വദിക്കുമ്പോഴും യുവാവ് ലാപ്‌ടോപ്പില്‍ തിരക്കിലാണ്. 

ചിത്രം കണ്ട് കുറേപേര്‍ ചിരിച്ചപ്പോള്‍ മറ്റുചിലര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. സ്വന്തം കല്യാണദിവസം പോലും അവധി നല്‍കാത്ത തൊഴില്‍ അന്തരീക്ഷത്തെ വിമര്‍ശിച്ചാണ് പല കമന്റുകളും. മറ്റുചിലരാകട്ടെ ജോലിക്കും വ്യക്തിജീവിതത്തിനും ഇടയില്‍ കൃത്യമായ ബാലന്‍ കണ്ടെത്താത്ത യുവാവിനെയാണ് വിമര്‍ശിക്കുന്നത്. 'എനിക്കിതില്‍ തമാശയൊന്നും കാണാന്‍ കഴിയുന്നില്ല. വിവാഹദിവസം ജോലിചെയ്യാന്‍ ഒരു കമ്പനിയുടെ തൊഴിലാളിയോട് പറയില്ല. ഇയാള്‍ തീര്‍ച്ചായും ജോലിയും ജീവിതവും ബാലന്‍സ് ചെയ്യാന്‍ പഠിക്കണം', ഒരാള്‍ കുറിച്ചു. ചിലരാകട്ടെ വധുവിനെക്കുറിച്ചാണ് ആശങ്കപ്പെടുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now