'കൗതുകം ലേശം കൂടിപ്പോയി!'- സിംഹക്കുട്ടിയുടെ മൂക്കിൽ കടിച്ച് കൂറ്റൻ പെരുമ്പാമ്പ് (വീഡിയോ)

മണൽപ്പരപ്പിൽ കിടന്ന പെരുമ്പാമ്പിനെ കണ്ട കൗതുകത്തിന് അതിന്റെ സമീപമെത്തിയതായിരുന്നു സിംഹക്കുട്ടി

വീഡിയോ ​ദൃശ്യം
Edited by :migrator
Last Updated :20 ജനുവരി 2024, 8:59 am IST

വിസ്മയങ്ങളും നി​ഗൂഢതകളും ഒളിഞ്ഞു കിടക്കുന്ന സങ്കേതങ്ങളാണ് കാടകങ്ങൾ. അത്തരം ​ദൃശ്യങ്ങൾ ഇടയ്ക്ക് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്. അത്തരമൊരു കാഴ്ചയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ദക്ഷിണാഫ്രിക്കയിലെ വന്യജീവി സങ്കേതത്തിൽ നിന്നു പകർത്തിയ വേറിട്ട ഒരു ദൃശ്യമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. 

സിംഹക്കുഞ്ഞിനെ ആക്രമിക്കുന്ന പെരുമ്പാമ്പിന്റെ ദൃശ്യമാണ് ശ്രദ്ധേയമാകുന്നത്. മണൽപ്പരപ്പിൽ കിടന്ന പെരുമ്പാമ്പിനെ കണ്ട കൗതുകത്തിന് അതിന്റെ സമീപമെത്തിയതായിരുന്നു സിംഹക്കുട്ടി. പെരുമ്പാമ്പിന്റെ സമീപമെത്തി ഗർജിച്ച സിംഹത്ത ഞൊടിയിടയിൽ പെരുമ്പാമ്പ് ആക്രമിക്കുകയായിരുന്നു. 

ഉയർന്ന് പൊങ്ങിയ പെരുമ്പാമ്പ് സിംഹക്കുട്ടിയുടെ മൂക്കിൽ കടിച്ചുപിടിച്ചു. ഭയന്ന സിംഹക്കുട്ടി ഉടൻതന്നെ അതിനെ കുടഞ്ഞെറിയുകയായിരുന്നു. ഉടൻതന്നെ സിംഹക്കുട്ടി സ്ഥലം കാലിയാക്കുകയും ചെയ്തു. വൈൽഡ് ആനിമൽ ഷോട്സിന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചതോടെയാണ് ഈ വീഡിയോ വീണ്ടും ജനശ്രദ്ധ നേടിയത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

ഈ വാർത്ത വായിക്കാം

News Now