ഗ്ലാസ് കഴുകി കമഴ്ത്തി വയ്ക്കുമ്പോൾ അതിനുള്ളിൽ തിങ്ങിനിൽക്കുന്ന മോശം വായു കാരണമാണ് ​ദുർ​ഗന്ധമുണ്ടാകുന്നത്.

Tea Glass
Tea GlassSource by : Pinterest
Last Updated :4 April 2026, 4:43 pm IST

News Now

ഹോട്ടലുകൾ ഭക്ഷണം വിളംബുന്നതിന് മുൻപ് ​ഗ്ലാസോ പ്ലേറ്റോ എപ്പോഴെങ്കിലും മണപ്പിച്ചിട്ടുണ്ടോ? പലപ്പോഴും അവയ്ക്ക് ചീഞ്ഞ മുട്ടയുടെ മണമുണ്ടാകുമെന്നാണ് ആളുകൾ പരാതിപ്പെടാറുണ്ട്. എന്നാൽ ഉപയോ​ഗിക്കുന്നതിന് മുമ്പ് വെള്ളമൊഴിച്ച് വൃത്തിയാക്കിയാലും ഈ മണം നീണ്ടു നിൽക്കും.

​ഗ്ലാസ് കഴുകി കമഴ്ത്തി വയ്ക്കുമ്പോൾ അതിനുള്ളിൽ തിങ്ങിനിൽക്കുന്ന മോശം വായു കാരണമാണ് ​ദുർ​ഗന്ധമുണ്ടാകുന്നത്. ഉപയോഗ ശേഷം കഴുകിയ ഗ്ലാസ് തലകീഴായി വയ്ക്കുമ്പോൾ ഈർപ്പം നിറഞ്ഞ വായു മണിക്കൂറോളം കെട്ടിനിൽക്കുന്നു. ഇത് ഗ്ലാസുകളിൽ ബാക്ടീരിയകൾ പെരുകാൻ സാധ്യതയേറെയാണ്.

അങ്ങനെയുണ്ടാകുന്ന ബാക്ടീരിയകളാണ് സൽഫർ സംയുക്തകളെ ഉൽപ്പാദിപ്പിക്കുന്നത്. അതാണ് ചീഞ്ഞ മുട്ടയുടെ ഗന്ധമുണ്ടാക്കുന്നത്. ഇത് ആരോ​ഗ്യത്തെ ബാധിക്കാം. ​ഗ്ലാസുകൾ തലകീഴായി വയ്ക്കുമ്പോൾ അവയിൽ വായുസഞ്ചാരും ഉണ്ടാകുന്നുവെന്ന് ഉറപ്പാക്കുകയാണ് പ്രധാനം.

മറ്റുകാരണങ്ങൾ

  • വൃത്തികെട്ടതോ മോശമായതോ ആയ ഡിഷ്‌വാഷറുകൾ ഉപയോഗിക്കുന്നത്.

  • മലിനമായ ജലത്തിൽ വീണ്ടും വീണ്ടും പാത്രങ്ങൾ കഴുകുന്നത്.

  • വൃത്തിയാക്കിയ പാത്രങ്ങൾ മലിനമായ സ്ഥലത്ത് ശേഖരിച്ചുവയ്ക്കുന്നത്.

Summary

Reason behind the Foul smell in glass

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates