
താളാത്മകം, സുന്ദരം, ഊര്‍ജസ്വലം; ഈ ഓട്ടോ ഡ്രൈവറുടെ നൃത്തം വൻ ഹിറ്റ്! (വീഡിയോ)
താളാത്മകം, സുന്ദരം, ഊര്‍ജസ്വലം; ഈ ഓട്ടോ ഡ്രൈവറുടെ നൃത്തം വൻ ഹിറ്റ്!
മുംബൈ: ഈ ഓട്ടോ ഡ്രൈവറാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ താരം. ഓട്ടോ സ്റ്റാന്‍ഡില്‍ വച്ച് ഈ ഡ്രൈവര്‍ കളിച്ച നൃത്തമാണ് ആസ്വാദകരുടെ ഹൃദയം കീഴടക്കി സാമൂഹിക മാധ്യമങ്ങളില്‍ പടരുന്നത്.
മഹാരാഷ്ട്ര ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ദയാനന്ദ് കാംബ്ലെ പങ്കിട്ട വീഡിയോയാണ് വൈറലായി മാറിയത്. പുനയിലെ ബാരാമതിയിലുള്ള ഓട്ടോ ഡ്രൈവറായ ബാബജി കാംബ്ലെയാണ് നര്‍ത്തകന്‍ എന്ന് പരിചയപ്പെടുത്തിയാണ് ദയാനന്ദ് വീഡിയോ പങ്കിട്ടിരിക്കുന്നത്. നര്‍ത്തകനെ പ്രശസ്തനാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
He is #BabajiKamble an auto driver from Baramati, #Pune. Make him famous. https://t.co/OjMaHyV92T
â Dayanand Kamble (@dayakamPR) March 14, 2021
മറാത്തി സിനിമയായ നടരംഗിലെ മാല ജൗ ധ്യാന ഘരി എന്നു തുടങ്ങുന്ന ഗാനത്തിനാണ് ഓട്ടോ ഡ്രൈവര്‍ ചുവടുവയ്ക്കുന്നത്. അത്ര സുന്ദരമായും താളാത്മകമായും ഊര്‍ജസ്വലതയോടെയും ഡ്രൈവര്‍ ഡാന്‍സ് കളിക്കുന്നുണ്ട്. സഹ പ്രവര്‍ത്തകര്‍ ചുറ്റിലും നിന്നു സുഹൃത്തിന് കട്ട പിന്തുണ നല്‍കുന്നുണ്ട്. നാല് മിനിറ്റിനടുത്തുണ്ട് വീഡിയോ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




