ഫ്രി‍ഡ്ജ് തലയില്‍വച്ച് സൈക്കിള്‍ ചവിട്ടാമോ? അത്ഭുതപ്പെടുത്തും ഈ വിഡിയോ

കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന ഈ വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്.

ride a bicycle with a refrigerator on your head,video
Edited by :Amal Joy
Last Updated :21 ഏപ്രിൽ 2025, 3:12 pm IST

റഫ്രിജറേറ്റര്‍ തലയില്‍വച്ച് സൈക്കിള്‍ ചവിട്ടാന്‍ കഴിയുമോ? എന്നാല്‍ ഇത് അനായാസം കഴിയുമെന്നാണ് ഈ വിഡിയോ പറയുന്നത്. അമേരിക്കയിലെ ബ്രൂക്ലിനിലെ ഗ്രീന്‍പോയിന്റിലെ നസ്സാവു അവന്യൂവിലൂടെ റഫ്രിജറേറ്റര്‍ തലയില്‍ വെച്ച് ബാലന്‍സ് ചെയ്ത് സൈക്കിള്‍ ചവിട്ടുന്ന യുവാവിന്റെ വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന ഈ വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. ആഫ്രിക്കയിലെ ലോകപ്രശസ്ത 'ഹെവിവെയ്റ്റ് ഹെഡ് ബാലന്‍സര്‍' ലെയ്‌ബോയ് ഗബ്രിയേല്‍ ഡേവിസാണിന്റെ വിഡിയോയാണിത്.. ആയിരക്കണക്കിന് പേര്‍ കണ്ട വിഡിയോയ്ക്ക് സാമൂഹ്യമാധ്യങ്ങളില്‍ മികച്ച പ്രിതികരണമാണ് ലഭിക്കുന്നത്.

വിഡിയോയ്ക്ക് നിരവധി കമന്റുകളാണ് വരുന്നത്. കംപ്രസ്സര്‍, കോയിലുകള്‍, ഫാനുകള്‍, മറ്റ് ഭാഗങ്ങള്‍ എന്നിവ നീക്കിയ ശേഷമാണ് റഫ്രിജറേറ്റര്‍ തലയില്‍വച്ച് അനായാസം സൈക്കിള്‍ ചവിട്ടുന്നതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ഭാരം കുറച്ചാല്‍ ബാലന്‍സ് ഉള്ള വ്യക്തിക്ക് റഫ്രിജറേറ്റര്‍ തലയില്‍ വെച്ച് അനായാസം സൈക്കിര്‍ ചവിട്ടാമെന്നും ഉപയോക്താവ് കുറിച്ചു. സൈക്ലിങ് സ്റ്റണ്ട്മാന്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത് ഇതാദ്യമല്ല. സോഫ, മാലിന്യക്കുപ്പി, ഇലക്ട്രിക് കീബോര്‍ഡ്, ഫ്‌ലാറ്റ്‌സ്‌ക്രീന്‍ ടിവി എന്നിവ തലയില്‍വച്ച് സൈക്കിള്‍ ചവിട്ടുന്നതിന്റെ വിഡിയോ ഇദ്ദേഹം നേരത്തെ പങ്കിട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now