
കഴിഞ്ഞ ജന്മത്തിൽ ഗുച്ചി, ഫാഷൻ രംഗത്ത് അത്ഭുതമായി ഏഴു വയസുകാരൻ മാക്‌സ് അലക്‌സാണ്ടർ
നാലാം വയസു മുതൽ സെലിബ്രിറ്റികൾക്കായി മാക്‌സ് വസ്‌ത്രങ്ങൾ ഡിസൈൻ ചെയ്‌തു തുടങ്ങി

നിഷ്‌കളങ്കമായി കളിച്ചു നടക്കേണ്ട പ്രായത്തിൽ ഫാഷൻ രംഗത്ത് ലോക ശ്രദ്ധ നേടിയിരിക്കുകയാണ് മാക്സ് അലക്‌സാണ്ടർ എന്ന ഏഴ് വയസുകാരൻ. കഴിഞ്ഞ ജന്മത്തിൽ ഇറ്റാലിയൻ ഡിസൈനർ ഗുച്ചിയായിരുന്നു എന്നാണ് ബാലൻ സ്വയം വിശ്വസിക്കുന്നത്. നാലാം വയസു മുതൽ മാക്‌സ് സെലിബ്രിറ്റികൾക്കായി വസ്‌ത്രങ്ങൾ ഡിസൈൻ ചെയ്യുന്നുണ്ട്.
കളിപ്പാട്ടത്തിന് പകരം മാക്‌സ് അമ്മയോട് ആവശ്യപ്പെട്ടത് മാനിക്വിൻ വേണമെന്നായിരുന്നു. കാർഡ്ബോർഡ് ആർട്ടിസ്റ്റ് കൂടിയായ അമ്മ ഷെറി മകന്റെ ആഗ്രഹം സാധിച്ചു കൊടുത്തു. അടുത്ത ദിവസം തന്നെ അതിനായി അവൻ വസ്ത്രം ഡിസൈൻ ചെയ്‌തു.
തുന്നൽ പഠിക്കണമെന്ന അവന്റെ അടുത്ത ആഗ്രഹത്തിനും അമ്മ പിന്തുണ നിന്നതോടെ അന്താരാഷ്ട്ര രംഗത്ത് വരെ ശ്രദ്ധനേടിയ നിരവധി വസ്‌ത്രങ്ങൾ അവൻ ഡിസൈൻ ചെയ്‌തു. കോച്ചർ ടു ദ മാക്സ് ഇറ്റാലിയൻ എന്ന പേരിൽ സ്വന്തമായി ഒരു ഡിസൈൻ സ്ഥാപനം പടുത്തുയർത്തണമെന്നാണ് ആഗ്രഹം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്സ് 500 പോയിന്റ് താഴ്ന്നു

'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ

IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം

'അന്ന് ആനത്താരയെന്ന് മുന്നറിയിപ്പ് നൽകിയതാണ്; ഫയലുകൾ പൂർണ്ണമായി വായിക്കണം': ചിന്നക്കനാൽ ആനക്കലിയിൽ വനംമന്ത്രിയും മുൻ ഉദ്യോഗസ്ഥയും വേദിയിൽ നേർക്കുനേർ
Related News


'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ
