
പൂച്ചയുടെ 'ലക്ഷ്വറി' ജീവിതം; ഒരു രാത്രി തങ്ങാൻ 27 ലക്ഷം രൂപ വരെ! താരമായി 'ലിലിബെറ്റ്' (വീഡിയോ)
എലിസബത്ത് രാജ്ഞിയുടെ കുട്ടികാലത്തെ പേരാണ് ലിലിബെറ്റ്. രാജകീയ സൗകര്യങ്ങളിൽ ജീവിക്കുന്നതിനാൽ തന്നെയാണ് ഈ പേര് പൂച്ചയ്ക്കും കിട്ടിയത്
ലണ്ടൻ: രാജകീയ ജീവിതം നയിക്കുന്ന ഒരു പൂച്ചയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ബക്കിങ്ഹാം കൊട്ടാരത്തേക്കാൾ വലിപ്പമുള്ള പഞ്ചനക്ഷത്ര ഹോട്ടലിലാണ് കക്ഷിയുടെ സുഖവാസം! ഇംഗ്ലണ്ടിലെ ലെയിൻസ്ബറോ എന്ന ലക്ഷ്വറി ഹോട്ടലിലാണ് മൂന്ന് വയസുകാരിയായ ലിലിബെറ്റ് പൂച്ച താമസിക്കുന്നത്.
എലിസബത്ത് രാജ്ഞിയുടെ കുട്ടികാലത്തെ പേരാണ് ലിലിബെറ്റ്. രാജകീയ സൗകര്യങ്ങളിൽ ജീവിക്കുന്നതിനാൽ തന്നെയാണ് ഈ പേര് പൂച്ചയ്ക്കും കിട്ടിയത്.
ലോകത്തിലെ തന്നെ ഏറ്റവും ആഡംബര സൗകര്യത്തിൽ ജീവിക്കുന്ന പൂച്ചയും ലിലിബെറ്റാണ്. ലെയിൻസ്ബറോ ഹോട്ടലിൽ ഒരു രാത്രി തങ്ങുന്നതിന് 27 ലക്ഷം രൂപ വരെ മുടക്കേണ്ടി വരുന്ന സ്യൂട്ട് മുറികളുണ്ട്. അവിടെയാണ് ഒരു രാജകുമാരിയെപ്പോലെ ലിലിബെറ്റിന്റെ സൗജന്യ താമസം.
ഇംഗ്ലണ്ടിലെ ഒരു ബ്രീഡറിൽ നിന്നു കുഞ്ഞായിരുന്നപ്പോഴാണ് ഹോട്ടലുടമകൾ ലിലിബെറ്റിനെ വാങ്ങിയത്. ബക്കിങ്ഹാം കൊട്ടാരത്തിന് അടുത്തായതിനാൽ ഹോട്ടലിലെ ഉദ്യോഗസ്ഥർ എല്ലാം ചേർന്ന് ലിലിബെറ്റ് എന്ന പേര് നൽകാൻ തീരുമാനിക്കുകയായിരുന്നു. ലെയിൻസ്ബറോയിൽ താമസിക്കാനെത്തുന്നവർക്കൊപ്പം വളർത്തു മൃഗങ്ങളെയും കൊണ്ടുവരാൻ അനുവാദമുണ്ട്.
ഇത്തരത്തിൽ കൊണ്ടുവരുന്ന എല്ലാ മൃഗങ്ങളോടും വളരെ അടുപ്പത്തോടെയാണ് ലിലിബെറ്റ് പെരുമാറുന്നതെന്ന് ജോലിക്കാർ പറയുന്നു. എന്നാൽ ഫ്രഞ്ച് ബുൾഡോഗ് ഇനത്തിൽപ്പെട്ട നായകളെ മാത്രം അത്ര ഇഷ്ടമല്ല. അവയെ കണ്ടാൽ അവൾ പെട്ടെന്ന് അക്രമാസക്തയാകാറുണ്ട്.
ഹോട്ടലിലെ തുറസായ സ്ഥലങ്ങളിലെല്ലാം എപ്പോഴും ലിലിബെറ്റിന്റെ സാന്നിധ്യമുണ്ടാവും. പൂച്ചയോട് ഏറെ സ്നേഹത്തോടെയാണ് ഇവിടെയെത്തുന്നവരും പെരുമാറുന്നത്. ഹോട്ടലിന്റെ പേരിനൊപ്പം തന്നെ പൂച്ചയും പ്രശസ്തി നേടിക്കഴിഞ്ഞു. ഇപ്പോൾ ലിലിബെറ്റിനെ കാണാൻ മാത്രമായി ഇവിടേക്ക് ആളുകളെത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
