ഓടിക്കൊണ്ടിരിക്കുന്ന കാറി​ന്റെ ബോണറ്റിൽ പാമ്പ്, ഇഴഞ്ഞു വിൻഡ് സ്ക്രീനിലേക്ക്; വിഡിയോ വൈറൽ 

ബോണറ്റിൽ പാമ്പിനെ കണ്ട് പേടിച്ച് വണ്ടി നിർത്തിയ ഉടനെ പാമ്പ്​ പതുക്കെ വിൻഡ്‌ സ്‌ക്രീനിലേക്ക് ഇഴഞ്ഞു കയറി

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 8:49 am IST
Edited by :migrator

അതിവേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന കാറി​ന്റെ ബോണറ്റിൽ നിന്ന് വിൻഡ് സ്ക്രീനിലേക്ക് ഒരു പാമ്പ്​​ ഇഴഞ്ഞുകയറുന്ന വിഡിയോ ആണ്​ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാറിന്റെ ബോണറ്റിൽ പാമ്പ് തെന്നി നീങ്ങുന്നതാണ് വിഡിയോയുടെ തുടക്കത്തിൽ കാണുന്നത്. 20 സെക്കൻഡ്​ ദൈർഘ്യമുള്ള വിഡിയോയാണ് യൂട്യൂബിൽ വൈറലാകുന്നത്. 

കാറിനുള്ളിൽ ഉണ്ടായിരുന്ന യാത്രക്കാരിൽ ഒരാളാണ് വിഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. ബോണറ്റിൽ പാമ്പിനെ കണ്ട് പേടിച്ച് വണ്ടി നിർത്തിയ ഉടനെ പാമ്പ്​ പതുക്കെ വിൻഡ്‌ സ്‌ക്രീനിലേക്ക് ഇഴഞ്ഞു കയറുന്നതും​ വിഡിയോയിൽ കാണാം. പാമ്പ് മരത്തിന്റെ മുകളിൽ നിന്ന്​ വീണതാണോ, അതൊ നേരത്തെ വാഹനത്തിൽ കയറിക്കൂടിയ പാമ്പ്​ വണ്ടി ചൂടായപ്പോൾ പുറത്ത്​ ചാടിയതാണോ എന്നാണ് പലരുടെയും സംശയം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now