ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്

PYTHON
പെട്രോൾ ടാങ്കിൽ ചുരുണ്ടുകൂടി കിടക്കുന്ന മലമ്പാമ്പ് Source by : സ്ക്രീൻഷോട്ട്
Last Updated :28 June 2024, 2:54 pm IST

News Now

പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകള്‍ ഓരോ ദിവസവും പുറത്തുവരുന്നുണ്ട്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ ഭൂരിപക്ഷം വീഡിയോകളും ഭയപ്പെടുത്തുന്നതാണ്. ഇപ്പോള്‍ സ്‌കൂട്ടറിന്റെ പെട്രോള്‍ ടാങ്കിന് മുകളില്‍ ചുരുണ്ടുകൂടി കിടക്കുന്ന കൂറ്റന്‍ മലമ്പാമ്പിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. വീഡിയോയില്‍ കേള്‍ക്കുന്ന സംസാരം വച്ച് നോക്കുമ്പോള്‍ സംഭവം നടന്നത് കേരളത്തിലാണ് എന്നാണ് നിഗമനം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്‌കൂട്ടറിന്റെ സീറ്റ് ഉയര്‍ത്തുമ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്. പെട്രോള്‍ ടാങ്ക് തുറക്കുന്ന ഭാഗത്താണ് പാമ്പിനെ കണ്ടത്. ചുരുണ്ടുകൂടി കിടക്കുന്ന നിലയിലായിരുന്നു പാമ്പ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates