
സൗദിയിലെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആക്രമണങ്ങള്‍ തുടരുകയാണ് ഹൂതികള്‍

News Now
ആഭ്യന്തര വകുപ്പിനെ നയിക്കുന്നത് അടൂരിലെ പാർട്ടി അംഗത്വമില്ലാത്ത ആഭ്യന്തര മന്ത്രി; എസ്എഫ്ഐ
മദ്യപിച്ചാൽ നല്ല ഉറക്കം കിട്ടും! ഉറക്കവും ചില മിഥ്യാധാരണകളും

ചിന്നക്കനാലിലെ ആനത്താര പുനഃസ്ഥാപിക്കൽ: മുഖ്യമന്ത്രിക്കെതിരെ ഡിസിസി പ്രസിഡന്റ്
'15 വര്‍ഷത്തിനിടെ ഏഴ് ദുരൂഹമരണങ്ങള്‍'; കൂടത്തില്‍ കേസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കാര്യസ്ഥന് അറസ്റ്റില്‍

റിയാദ്: ഹൂതി ആക്രമണങ്ങളില്‍ സുരക്ഷാ പരിശോധനകള്‍ തുടരുന്ന സാഹചര്യത്തില്‍ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിയന്ത്രണങ്ങള്‍ നീട്ടി സൗദി അറേബ്യ. ശനിയാഴ്ച വരെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്ത്തിവെച്ചയായി സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. വിമാനത്താവളത്തിലെ സൗകര്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രവര്‍ത്തനസജ്ജത പരിശോധിക്കുന്നതിനുമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ഇതെന്ന് അധികൃത വ്യക്തമാക്കി.
സൗദിയിലെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആക്രമണങ്ങള്‍ തുടരുകയാണ് ഹൂതികള്‍. റിയാദ് വിമാനത്താവളത്തിലേക്ക് വീണ്ടും ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതായി ഹൂതി സൈനിക വക്താവ് യഹ്യ സരീ അറിയിച്ചു. യെമന്‍ അതിര്‍ത്തിക്കടുത്തുള്ള ഖമീസ് മുഷൈത്ത് വ്യോമതാവളത്തിലേക്ക് ആക്രമണം നടത്തിയാതയും ഹൂതി സൈനിക വക്താവ് അറിയിച്ചു.
റിയാദിലേക്കും ഖമീസ് മുഷൈത്ത് വ്യോമതാവളത്തിലേക്കും ഹൂതികള്‍ തൊടുത്തുവിട്ട മിസൈലുകള്‍ തടഞ്ഞതായി സൗദി സഖ്യസേനയുടെ വക്താവ് തുര്‍ക്കി അല്‍-മാലികി പറഞ്ഞു. വിമാനത്താവളത്തിന് നേരെ തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങേണ്ടെന്ന് അധികൃതര്‍ തീരുമാനിച്ചത്.
റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികള്‍ നടത്തിയ മാരകമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങളിലുണ്ടായേക്കാവുന്ന വീഴ്ചകളെക്കുറിച്ച് സൗദി അറേബ്യ അന്വേഷണം ആരംഭിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
Summary
Another Houthi missile attack; Riyadh airport to remain closed until Saturday.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഹൂതി ആക്രമണത്തില്‍ നടുങ്ങി റിയാദ്; 12 മരണം, 309 പേര്‍ക്ക് പരിക്ക്; കിങ് ഖാലിദ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു

സൗദി വിമാനത്താവളത്തില്‍ ഹൂതി ആക്രമണം: പൈലറ്റ് അടക്കം മൂന്ന് പേര് കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്



