'അത് ഡ്യുപ്ലിക്കേറ്റ് ഇത് ഒറിജിനൽ കല്യാണം'; വൈറൽ ഫോട്ടോഷൂട്ട് താരം സൂസൻ തോമസ് വിവാഹിതയായി
വൈറൽ ഫോട്ടോഷൂട്ട് താരം സൂസൻ തോമസ് വിവാഹിതയായി

വൈറൽ വിവാഹ ഫോട്ടോഷൂട്ടിലൂടെ മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് സൂസൻ തോമസ്. ദേഹമാസകം പെള്ളലേറ്റിട്ടും തളരാതെ ജീവതം ആഘോഷമാക്കിയ പെണ്ണ്. അന്ന് വിവാഹം സൂസന് വെറുമൊരു സ്വപ്‌നമായിരുന്നെങ്കിൽ ഇന്ന് അത് യാഥാർഥ്യമായിരിക്കുകയാണ്.
വെള്ള ഗൗണിൽ അണിഞ്ഞൊരുങ്ങി സുന്ദരിയായി വരനൊപ്പം നിൽക്കുന്ന സൂസനെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. സന്ദീപാണ് വരൻ. ഒരു കൊറിയൻ കമ്പനിയിൽ ജോലി ചെയ്യുന്ന സന്ദീപിനെ ഫെയ്‌സ്‌ബുക്ക് വഴിയാണ് സൂസൻ പരിചയപ്പെടുന്നത്. എട്ട് മാസത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം. സന്ദീപിന്റെ കയ്യും പിടിച്ച് പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുന്ന സൂസന് ആശംസകൾ നേർന്ന് നിരവധി ആളുകളാണ് രംഗത്തെത്തിയത്. കണ്ണൂരിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ.
കുമളിയിലെ ധ്യാനകേന്ദ്രത്തിൽ വെച്ചായിരുന്നു സൂസന് പൊള്ളലേറ്റത്. അടുക്കളയിൽ ഗ്യാസ് ഓഫാക്കാൻ ശ്രമിക്കുന്നതിനിടെ എണ്ണ തെറിച്ചു വീണു തീ പടരുകയായിരുന്നു. 40 ദിവസത്തോളം ഐസിയുവിൽ ചികിത്സയിലായിരുന്നു. സൂസന്റെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പ്രകാശൻ തെങ്ങിൻമുകളിൽ; കള്ളൊഴുക്കിക്കളഞ്ഞ് കന്നാസുമായി ആക്രിക്കാർ മുങ്ങി; ഒടുവിൽ സംഭവിച്ചത്...
പെറ്റിനെയും കൂട്ടി ട്രിപ്പിനിറങ്ങുന്നുണ്ടോ? ബാഗിൽ വേണം ഈ സാധനങ്ങൾ
30 വർഷങ്ങൾക്ക് മുൻപ് പാതിവഴിയിൽ നിന്നുപോയ 'അന്ന' വെള്ളിത്തിരയിലേക്ക്; നിമിത്തമായി 'ബെത്ലഹേം കുടുംബ യൂണിറ്റ്'

കളിപ്പാട്ടത്തിൽ ഒളിപ്പിച്ച എംഡിഎംഎ കടത്ത് മുതൽ കിലോക്കണക്കിന് ലഹരി ഇടപാടുകൾ വരെ; കണ്ണൂരിലെ ലഹരി സിൻഡിക്കേറ്റ് തലവൻ ബംഗളൂരുവിൽ പിടിയിൽ
Related News
പെറ്റിനെയും കൂട്ടി ട്രിപ്പിനിറങ്ങുന്നുണ്ടോ? ബാഗിൽ വേണം ഈ സാധനങ്ങൾ
