പുള്ളിപ്പുലി 'കരുത്തന്‍' തന്നെ, തന്നേക്കാള്‍ ഭാരമുള്ള ഇരയെ കടിച്ചുപിടിച്ചു മരത്തില്‍ വലിഞ്ഞുകയറി - വീഡിയോ 

പുള്ളിപ്പുലി ഇരകളെ പിടികൂടുന്ന ദൃശ്യങ്ങള്‍ ഏറെ വിസ്മയിപ്പിക്കുന്നതാണ്

സീബ്രയെ കടിച്ചുപിടിച്ച് മരത്തിലേക്ക് വലിഞ്ഞുകയറുന്ന പുള്ളിപ്പുലി
Edited by :migrator
Last Updated :20 ജനുവരി 2024, 8:47 am IST

കാട്ടിലെ വേഗതയേറിയ മൃഗമാണ് പുള്ളിപ്പുലി. പുള്ളിപ്പുലി ഇരകളെ പിടികൂടുന്ന ദൃശ്യങ്ങള്‍ ഏറെ വിസ്മയിപ്പിക്കുന്നതാണ്. ഇപ്പോള്‍ തന്നേക്കാള്‍ ഭാരമേറിയ സീബ്രയെ കടിച്ചുപിടിച്ച് മരത്തിന്റെ മുകളിലേക്ക് വലിഞ്ഞുകയറുന്ന പുള്ളിപ്പുലിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സീബ്രയുടെ കഴുത്തില്‍ കടിച്ചുപിടിച്ച് പുള്ളിപ്പുലി മരത്തിന്റെ മുകളിലേക്ക് കയറാന്‍ പോകുന്നതാണ് വീഡിയോയുടെ തുടക്കം. പുള്ളിപ്പുലിയേക്കാള്‍ ഭാരമുണ്ട് സീബ്രയ്ക്ക്. തന്റെ കരുത്ത് ഒരിക്കല്‍ കൂടി വിളിച്ചോതുന്നതാണ് പുള്ളിപ്പുലിയുടെ മരത്തിന്റെ മുകളിലേക്കുള്ള കയറ്റം. മരത്തിന്റെ കൊമ്പില്‍ സീബ്രയെ കൊണ്ടുപോയി ഇട്ട് സ്വസ്ഥമായി തിന്നാനുള്ള തയ്യാറെടുപ്പിലാണ് പുള്ളിപ്പുലി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now