
'മിടുക്കന്'- കുറവുകളെ കൂസാതെ ആ അഞ്ച് വയസുകാരന് നടന്നു തുടങ്ങി; വൈറല്‍ വീഡിയോ
'മിടുക്കന്'- കുറവുകളെ കൂസാതെ ആ അഞ്ച് വയസുകാരന് നടന്നു തുടങ്ങി; വൈറല്‍ വീഡിയോ
ഈ വീഡിയോ നിങ്ങളെ പ്രചോദിപ്പിക്കുന്നുണ്ടാകില്ല. എന്നാല്‍ നിങ്ങളുടെ ഹൃദയത്തില്‍ ഈ രംഗങ്ങള്‍ സഹാനുഭൂതിയുടെ പുഞ്ചിരി നിറയ്ക്കും. കുറഞ്ഞ സമയം കൊണ്ട് ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.
ഭിന്നശേഷിക്കാരനായ ഒരു അഞ്ച് വയസുകാരന് ജീവിതത്തില്‍ ആദ്യമായി നടക്കാന്‍ തുടങ്ങിയതിന്റെ വീഡിയോയാണ് വൈലായി മാറിയത്. പരസഹായമില്ലാതെ അവന് ഒറ്റയ്ക്ക് മുന്നോട്ട് നടന്നു തുടങ്ങുന്നു. കുട്ടിയുടെ അമ്മ തന്നെയാണ് വീഡിയോ പകര്‍ത്തിയത്. വീഡിയോ എടുക്കുന്നതിനിടെയിലും അവര്‍ മകനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
'മിടുക്കന്' എന്ന് പറഞ്ഞാണ് അമ്മ മകന് പ്രോത്സാഹനം നല്‍കുന്നത്. 'ഭിന്നശേഷിക്കാരനായ അഞ്ച് വയസുകാരന് നടന്നു ശീലിക്കുന്നതിന്റെ ആദ്യ നിമിഷങ്ങള്‍'- എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്.
തന്നാലാവും വിധം സ്വയം മെല്ലെ മെല്ലെ നടന്ന് അവന് തൊട്ടുമുന്നിലുള്ള സോഫയിലേക്ക് ചാരി നിന്ന് അമ്മയെ നോക്കി പുഞ്ചിരിക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. ലക്ഷ്യം നേടിയതിന്റെ ആത്മവിശ്വാസം അവന്റെ മുഖത്ത് നിന്ന് വായിച്ചെടുക്കാം. നിരവധി പേര് വൈകാരികമായ പ്രതികരണങ്ങളുമായി വീഡിയോക്ക് താഴെ എത്തി.
Moments when a 5-year-old with disability manages to take his first steps pic.twitter.com/YWpsxb6eyH
â The Feel Good Page(@akkitwts) November 4, 2020
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

