
ബേബി പൗഡറിന്റെ മണമടിച്ചാൽ വായില്‍ വെള്ളമൂറും; കഴിക്കാൻ ചെലവാക്കിയത് 3,780 ഡോളര്‍, വിചിത്ര ശീലം
ജോൺസൺസ് ബേബി പൗഡര്‍ ആണ് 27കാരിയായ ദേക്ക മാര്‍ട്ടിന്‍റെ ഇഷ്ട ഭക്ഷണം

പലരീതിയിലുള്ള ശീലങ്ങളും ഇഷ്ടങ്ങളുമുള്ളവർ നമ്മുടെ ഇക്കൂട്ടത്തിലുണ്ട്. അതിൽ ചിലത് കേട്ടാൽ വിചിത്രമെന്ന് തോന്നുകയും ചെയ്യും. അത്തരത്തിലൊന്നായിരുന്നു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ
വൈറലായ 24കാരിയായ നിക്കോൾ. ഉണങ്ങിയ ഭിത്തിയുടെ രുചിയും മണവും ഇഷ്ടപ്പെട്ട് സ്വന്തം വീട് തന്നെ ഭക്ഷണമാക്കിയ യുവതി.
ഇപ്പോഴിതാ മറ്റൊരു യുവതിയുടെ ദുശീലമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ജോൺസൺസ് ബേബി പൗഡര്‍ ആണ് അമേരിക്കക്കാരിയായ ദേക്ക മാര്‍ട്ടിന്‍റെ ഇഷ്ട ഭക്ഷണം. ഒരു ദിവസം 623 ഗ്രാമിന്റെ കുപ്പി തീര്‍ക്കുമെന്നാണ് 27കാരിയായ ദേക്കയുടെ വെളിപ്പെടുത്തൽ. പൗഡര്‍ കിട്ടിയാല്‍ പിന്നെ സാധാരണ ഭക്ഷണം പോലും ഉപേക്ഷിക്കാന്‍ തയ്യാറാണെന്നാണ് യുവതി പറയുന്നത്.
പൗഡര്‍ വായിലിടുമ്പോൾ അലിഞ്ഞു പോകുന്നപോലെ തോന്നും. തന്റെ മകന് പൗഡർ ഇടുന്നതിനിടെ മണം കേട്ട് ഒന്നു രുചിച്ചു തുടങ്ങിയതാണ്. ഇപ്പോൾ ഈ ശീലം നിർത്താൻ കഴിയുന്നില്ലെന്നും ദേക്ക പറഞ്ഞു. ഒരു വര്‍ഷം ഏതാണ്ട് 3,780 ഡോളര്‍ ആണ് പൗഡറിന് വേണ്ടി മാത്രം ചെലവാക്കിയത്. പൗഡർ പുറമെയുള്ള ഉപയോഗത്തിന് മാത്രമാണെന്ന് കമ്പനി പ്രസ്താവിക്കുന്നുണ്ടെങ്കിലും തനിക്ക് ഇത് കഴിച്ചിട്ട് യാതൊരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിട്ടില്ലെന്ന് ദേക്ക വ്യക്തമാക്കി. പൗഡറിന്റെ മണം പോലെ തന്നെ അതിന് നല്ല രുചിയാണെന്നാണ് യുവതിയുടെ വാദം. പുറത്തു പോയാൽ രണ്ടും മൂന്നും കുപ്പി പൗഡർ കയ്യിൽ കരുതാറുണ്ട്.
നേരത്തെ മുതല്‍ തനിക്ക് ഇത്തരത്തിലുള്ള പേയിന്റ്, ചോക്ക് പോലുള്ള വസ്തുക്കള്‍ കഴിക്കുന്നതിനോട് ഇഷ്ടമായിരുന്നു. തന്റെ ദുശീലത്തെ മറച്ചുവെക്കാന്‍ ആദ്യം ശ്രമിച്ചിരുന്നുവെന്നും അമ്മയാണ് തന്നെ കയ്യോടെ പിടിച്ചതെന്നും യുവതി പറഞ്ഞു. താന്‍ കഴിക്കുന്നതു കണ്ട് മകന്‍ അനുകരിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും യുവതി വെളിപ്പെടുത്തി. ബന്ധുക്കളും സുഹൃത്തുക്കളും ശീലം ഉപേക്ഷിക്കണമെന്ന് നിര്‍ബന്ധിക്കാറുണ്ട്. എന്നാല്‍ തനിക്ക് അതിന് കഴിയില്ലെന്നും യുവതി പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ബുംറ' ഉള്ള 'ടീം ഇന്ത്യ', 'ബുംറ' ഇല്ലാത്ത 'ടീം ഇന്ത്യ'!

വില കൂടിയ വസ്ത്രങ്ങൾ വേണ്ട; സിമ്പിൾ ലുക്കിനെ സ്റ്റൈലിഷാക്കാൻ ചില എളുപ്പവഴികൾ
Jantar Mantar Protest: ഐസയുടെ പ്രതിഷേധത്തിനിടെ വിദ്യാർഥികളെ വലിച്ചിഴച്ച് പോലീസ്. നേഹാ ബോറയടക്കം കസ്റ്റഡിയിൽ
ഒരു കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിന്; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Samrudhi SM 75 lottery result

