കറുപ്പിൽ ദുഃഖിച്ച്‌ ​നിറവയറുമായി ​ഗർഭിണി, 'കുട്ടികളില്ലായ്‌മയ്‌ക്ക് വിട!'; വെറൈറ്റി പ്ര​ഗ്നൻസി ഫോട്ടോഷൂട്ടുമായി യുവതി

കറുത്ത വസ്ത്രം ധരിച്ച് യുവതിയുടെ വെറൈറ്റി ഫോട്ടോഷൂട്ട്

വെറൈറ്റി പ്ര​ഗ്നൻസി ഫോട്ടോഷൂട്ടുമായി യുവതി/ ഫെയ്‌സ്‌ബുക്ക്
Last Updated :20 January 2024, 9:25 am IST

ഗര്‍ഭകാലം സ്ത്രീകള്‍ക്ക് സന്തോഷകാലമായിരിക്കണം. മാതൃത്വത്തിലേക്ക് കടക്കുന്നതിന് മുൻപ് മാനസികമായും ശാരീരികമായും സ്ത്രീകൾ ഒരുങ്ങേണ്ടതുണ്ട്. ​ഗർഭകാലം ആഘോഷമാക്കുന്ന നിരവധി പ്ര​ഗ്നൻസി ഫോട്ടോഷൂട്ടുകൾ സോഷ്യൽമീഡിയയിൽ വൈറലാകാറുമുണ്ട്. വെള്ള ​ഗൗണിൽ നിറവയറോടെ ചിരിതൂകി നിൽക്കുന്ന യുവതികളെയാണ് മിക്ക ഫോട്ടോഷൂട്ടുകളിലും നമ്മൾ കണ്ടിട്ടുള്ളത്. എന്നാൽ അതില്‍ കുറച്ചു വെറൈറ്റി ആയോലോ! 

കറുത്ത വസ്ത്രത്തിൽ നിറവയറോടെ ദുഃഖിച്ച്‌ നിൽക്കുന്ന ​ഗർഭിണി. 23കാരിയായ അമേരിക്കൻ യുവതിയാണ് ഈ വെറൈറ്റി ഫോട്ടോഷൂട്ടിന് പിന്നില്‍. കറുപ്പ് തീമാക്കിയായിരുന്നു ഫോട്ടോഷൂട്ട്. മരണാനന്തര ചടങ്ങിനെന്ന പോലെ കറുത്ത വസ്ത്രം ധരിച്ച് കയ്യില്‍ സോണോഗ്രാഫ് ചിത്രങ്ങളും പിടിച്ചാണ് യുവതി നില്‍ക്കുന്നത്. ​

'കുട്ടികളില്ലായ്മക്ക് വിട!- ചെറുപ്പവും ധനികയുമായ ആന്റി അവസാനം 23-ാം വയസില്‍ അമ്മയാകുന്നു' എന്ന കുറിപ്പോടെയാണ് യുവതി ചിത്രങ്ങൾ പങ്കുവെച്ചത്. ഗർഭകാലം എന്നത് ഒരുതരത്തിൽ കുട്ടികൾ ഇല്ല എന്ന സ്വാതന്ത്ര്യത്തിന്റെ അവസാനം കൂടിയാണ്. സോഷ്യല്‍മീഡിയയില്‍ യുവതിയുടെ ചിത്രങ്ങള്‍ വൈറലായതോടെ പുതിയൊരു ചര്‍ച്ചയ്ക്ക് അത് വഴിവെച്ചു. ചിത്രങ്ങള്‍ക്ക് താഴെ നിരവധി ആളുകളാണ് കമന്റു ചെയ്‌തത്. 'ഐഡിയ ഭയാനകമാണെങ്കിലും ചിത്രങ്ങള്‍ വളരെ ക്യൂട്ടായിട്ടുണ്ടെന്നായിരുന്നു ഒരാളുടെ കമന്റ്. 'മാതൃത്വത്തിലേക്ക് സ്വാഗതം, കുട്ടികളെ വളര്‍ത്തി തളര്‍ന്നു. കറുപ്പില്‍ നീ സുന്ദരിയായിരിക്കുന്നു' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now