കണ്ണിമചിമ്മാതെ കാണണം, ഒരു സെക്കൻഡ് പോലും കളയാതെ ഇഡലിത്തട്ടിൽ മാവ് നിറയും; വിഡിയോ

അതിവേഗം ഇഡലി തയ്യാറാക്കുന്ന ഒരു പാചകക്കാരന്റെ വിഡിയോയാണ് വൈറലാകുന്നത്

വിഡിയോ ദൃശ്യം
Last Updated :20 January 2024, 9:24 am IST
Edited by :migrator

ഭക്ഷണം തയ്യാറാക്കുന്ന വിഡിയോകൾ കണ്ടിരിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്. ചിലർ ചേരുവകൾ അരിയുന്നതും ചിലരത് അവതരിപ്പിക്കുന്നതുമൊക്കെ നമ്മളെ ആകർഷിക്കാറുണ്ട്. ഇപ്പോഴിതാ അതിവേഗം ഇഡലി തയ്യാറാക്കുന്ന ഒരു പാചകക്കാരന്റെ വിഡിയോയാണ് വൈറലാകുന്നത്. മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു വ്ളോഗറാണ് ഈ വിഡിയോ പകർത്തിയിരിക്കുന്നത്. 

കണ്ണിമചിമ്മാതെ കണ്ടിരിക്കേണ്ട ഒരു വിഡിയോയാണിത്. അത്ര വേ​ഗത്തിലാണ് ഇയാൾ ഇഡലിത്തട്ടിലേക്ക് മാവ് പകരുന്നത്. ഒരു സെക്കൻഡ് പോലും കളയാതെ ഇഡലി തട്ടിലേക്ക് കൈ കൊണ്ടാണ് മാവ് കോരിയൊഴിക്കുന്നത്. വേഗത തന്നെയാണ് വിഡിയോയിൽ പലരെയും ആകർഷിക്കുന്ന ഘടകം.  ഇതെന്താ ഇഡലിയുണ്ടാക്കുന്ന മെഷീൻ ആണോ എന്ന ചോദ്യമാണ് കമന്റിൽ. പാചകം ചെയ്യുന്നതിൽ അദ്ദേഹം കാണിക്കുന്ന ശ്രദ്ധയും പലരും അഭിനന്ദിച്ചു. 

അതേസമയം, കൈകൊണ്ട് മാവ് കോരിയൊഴിക്കുന്നത് ചിലരെ അസ്വസ്ഥതപ്പെടുത്തി. ഒരു ​ഗ്ലൗസോ സ്പൂണോ ഇതിനായി ഉപയോ​ഗിക്കാമായിരുന്നു എന്നാണ് പലരുടെയും അഭിപ്രായം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now