'കൊക്കക്കോള മാ​ഗി' റെസിപ്പി വൈറൽ, ഒരിക്കലും പരീക്ഷിക്കരുതെന്ന് കമന്റ്; കാരണമിത് 

കൊക്കക്കോള ചേർത്ത് മാഗി തയ്യാറാക്കുന്നതാണ് വൈറലായത്

വീഡിയോ ദൃശ്യം
Last Updated :20 January 2024, 8:56 am IST
Edited by :migrator

പാചകത്തിൽ പരീക്ഷണങ്ങൾക്ക് മുതിരാത്തവർ കുറവായിരിക്കും, ഇങ്ങനെ മെനഞ്ഞെടുക്കുന്ന റെസിപ്പികളിൽ പലതും വിജയിക്കുമെങ്കിടും പരാജയപ്പെട്ടുപോകുന്ന പരീക്ഷണങ്ങളും ഏറെയാണ്. എന്നാൽ ഒരിക്കലും പരീക്ഷിക്കരുതാത്ത ഒരു റെസിപ്പി വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. 

തിരക്കിനിടയിൽ അധികമാളുകളും കണ്ടെത്തുന്ന ഒരു സേഫ് കുക്കിങ് ഓപ്ഷനാണ് മാ​ഗി നൂഡിൽസ്. കുട്ടികൾ മുതൽ ജോലിക്കാർ വരെ മാ​ഗിയിൽ പല പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. ഗാസിയാബാദിൽ നിന്നും പകർത്തിയ ഒരു വിഡിയോയിൽ കൊക്കക്കോള ചേർത്ത് മാഗി തയ്യാറാക്കുന്നതാണ് വൈറലായത്. ഭൂക്കഡ് ദിൽ കേ എന്ന ഇൻസ്റ്റഗ്രാം പേജിലിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് കൊക്കക്കോള മാഗി ചർച്ചയായത്. 

ഒരു പാനിൽ ആദ്യം അൽപം എണ്ണയൊഴിച്ച് പച്ചക്കറികൾ ചേർത്തതിനു ശേഷം ഉപ്പും മസാലകളും വിതറി ഒരു ചെറിയകുപ്പി കൊക്കക്കോള ഒഴിച്ച് അതിലേക്ക് മാഗിയും മസാലയും ചേർത്ത് പാൻ അടച്ചുവച്ച് വേവിക്കുന്ന ദൃശ്യമാണ് വിഡിയോയിലുള്ളത്. അതേസമയം കൊക്കക്കോള ചൂടാക്കുന്നത് അത് വിഷലിപ്തമാക്കുമെന്ന അഭിപ്രായമാണ് വിഡിയോ കണ്ട ഭൂരിപക്ഷം ആളുകളും പങ്കുവയ്ക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now