ചിരട്ടയില്‍ ചായ ഉണ്ടാക്കിയിട്ടുണ്ടോ? വൈറല്‍ വിഡിയോ; കണ്ടിട്ട് കൊതി വരുന്നെന്ന് കമന്റ് 

ഇതുവരെ ചിരട്ടയില്‍ ചായ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ? വൈറലായി 'കോക്കനട്ട് ടീ'

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:16 am IST

ഇന്ത്യക്കാരുടെ ചായപ്രേമം പറഞ്ഞറിയിക്കേണ്ട കാര്യമില്ല, അതിപ്പോ രാവിലെയാണെങ്കിലും ഉച്ചയാണെങ്കിലും വൈകുന്നേരമാണെങ്കിലുമൊക്കെ ചായ എന്നുകേട്ടാല്‍ മുഖമൊന്ന് പ്രസാദിക്കും. പല രുചികളില്‍ വ്യത്യസ്ത രീതികളില്‍ ചായ തയ്യാറാക്കാറുണ്ട്. എന്നാല്‍ ചിരട്ടയില്‍ ഇതുവരെ ചായ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ? ചിരട്ടയില്‍ ചായ തയ്യാറാക്കുന്ന വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. 

ആദ്യം ഒരു കാലി ചിരട്ട സ്റ്റൗവിന് മുകളില്‍ വയ്ക്കും. അതിലേക്ക് വെള്ളം ചേര്‍ക്കും. വെള്ളമൊന്ന് ചെറുതായി തിളച്ച് തുടങ്ങുമ്പോള്‍ ഇഞ്ചി ചേര്‍ക്കും. ഇതിലേക്കാണ് പിന്നീട് പാല് ചേര്‍ക്കുന്നത്. പിന്നെ ചായപൊടിയും ഏലയ്ക്കാപൊടിയും പഞ്ചസാരയുമിട്ടാല്‍ ചായ റെഡി. 'കോക്കനട്ട് ടീ' എന്ന പേരില്‍ ഈസി കുക്കിങ് വിത്ത് കവിത എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

നിരവധിപ്പേരാണ് ഇതിനോടകം വിഡിയോ കണ്ടുകഴിഞ്ഞത്. ചിലര്‍ക്ക് ഈ ഐഡിയ ഇഷ്ടപ്പെട്ടു, അതുകൊണ്ടുതന്നെ ഇതൊന്ന് പരീക്ഷിക്കാമെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. കണ്ടിട്ട് കൊതി വരുന്നു അടുത്ത തവണ ഇങ്ങനെ പരീക്ഷിക്കാം, വ്യത്യസ്തമായ പരീക്ഷണം എന്നൊക്കെയാണ് കമന്റുകള്‍. എന്നാല്‍ മറ്റുചിലരാകട്ടെ ഇങ്ങനെ ചായ ഉണ്ടാക്കുന്നത് അപകടം പിടിച്ച പണിയാണെന്ന അഭിപ്രായക്കാരാണ്. ചിരട്ടയ്ക്ക് തീപിടിച്ചാല്‍ എന്തുചെയ്യും?, ചായ ഉണ്ടാക്കാന്‍ പാത്രമില്ലെങ്കില്‍ ഒരെണ്ണം എത്തിച്ചുതരാം എന്നൊക്കെയാണ് ഇവര്‍ കുറിച്ചിരിക്കുന്ന കമന്റുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now