വർഷത്തിൽ രണ്ടു തവണ മാത്രം സംഭവിക്കുന്നത്, ബം​ഗളൂരുവിൽ നാളെ; എന്താണ് സീറോ ഷാഡോ ഡേ? 

ബംഗളൂരുവിൽ നാളെ നിഴലില്ലാ ദിനമാണ്. ഉച്ചയ്ക്ക് 12:17നാണ് ഈ പ്രതിഭാസം

ബംഗളൂരു/ ഫയല്‍ ചിത്രം
Last Updated :20 January 2024, 9:19 am IST
Edited by :migrator

തലയ്ക്കു മീതെ സൂര്യൻ ജ്വലിച്ചു നിൽക്കുമ്പോഴും ഒട്ടും നിഴൽ കാണാത്ത അവസ്ഥ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ നാളെ ബംഗളൂരുവിൽ ഇങ്ങനെയൊരു പ്രതിഭാസത്തിന് സാക്ഷിയാകാം. ബംഗളൂരുവിൽ നാളെ നിഴലില്ലാ ദിനമാണ്. ഉച്ചയ്ക്ക് 12:17നാണ് ഈ പ്രതിഭാസം. ബംഗളുരുവിലെ കോറമംഗലയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ് (ഐഐഎ) ഇതിന്റെ ഭാഗമായി പരിപാടി സംഘടിപ്പിക്കുന്നുമുണ്ട്.

എന്താണ് സീറോ ഷാഡോ ഡേ?

ഒട്ടും നിഴൽ കാണാത്ത ഈ ദിവസത്തെ ശാസ്ത്രലോകം വിളിക്കുന്നത് സീറോ ഷാഡോ ഡേ അഥവാ നിഴൽരഹിത ദിനം എന്നാണ്. എന്നും നമ്മുടെ തലയ്ക്കു മീതെ സൂര്യൻ കടന്നുപോകുന്നുണ്ടെങ്കിലും വർഷത്തിൽ രണ്ടു പ്രാവശ്യം മാത്രമാണ് കൃത്യം നേർസ്ഥാനത്തുകൂടെ ലംബമായി കടന്നുപോകുന്നത്. ഇങ്ങനെവരുമ്പോൾ ഒട്ടും ചെരിവില്ലാതെ കുത്തനെ നിൽക്കുന്ന ഒരു വസ്തുവിന്റെയും നിഴൽ പ്രതിഫലിക്കില്ല. 

ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയാണ് ഇന്ത്യയിൽ നിഴലില്ലാ ദിനം വരുന്നത്. ഈ പ്രതിഭാസം എല്ലായിടത്തും പ്രകടമാകില്ല. മറിച്ച്, ഭൂമധ്യരേഖയുടെ ഇരുപത്തിമൂന്നര ഡിഗ്രി മുകളിലേക്കും താഴേക്കുമുള്ള സ്ഥലങ്ങളിലാണ് സീറോ ഷാഡോ ഡേ അനുഭവപ്പെടുക. സൂര്യനെ ചുറ്റുന്ന ഭൂമിക്ക് സ്വാഭാവികമായും ഉള്ള ചെരിവാണ് ഇതിനു കാരണം.‌ പല പ്രദേശത്തും വ്യത്യസ്ത ദിവസങ്ങളിലായിരിക്കും ഇത് അനുഭവപ്പെടുക. യഥാർത്ഥ പ്രതിഭാസം കണ്ണ് ചിമ്മുന്ന വേ​ഗത്തിൽ അവസാനിക്കുമെങ്കിലും അതിന്റെ പ്രഭാവം ഒന്നര മിനിറ്റ് വരെ നീണ്ടുനിൽക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now