ഉരുളകളാക്കി തൈര് സാദം വായിൽ കൊടുത്ത് യുവതി; അനുസരണയോടെ കഴിക്കുന്ന തെരുവു നായ 'കുട്ടൂസ്'- ഹൃദയം തൊടും കാഴ്ച (വീഡിയോ)
തെരുവു നായയ്ക്ക് ഭക്ഷണം ഉരുളകളാക്കി വായിൽ വച്ചുകൊടുക്കുന്ന യുവതിയുടെ ദൃശ്യമാണിത്
ഭൂമിയിലെ എല്ലാ ജീവനുകളും വിലപ്പെട്ടതാണെന്ന ചിന്ത മനുഷ്യന്റെ ഔന്നത്യത്തിന്റെ അടയാളമാണ്. അത്തരത്തിലുള്ള ചില ദൃശ്യങ്ങൾ കാണുമ്പോൾ നാം ഹൃദയം കൊണ്ടാണ് ആ കാഴ്ചയെ സ്വീകരിക്കുക. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്.
തെരുവു നായയ്ക്ക് ഭക്ഷണം ഉരുളകളാക്കി വായിൽ വച്ചുകൊടുക്കുന്ന യുവതിയുടെ ദൃശ്യമാണിത്. ബംഗാളിലെ ഡംഡം കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിൽ നിന്ന് പകർത്തിയതാണ് ഈ മനോഹരമായ ദൃശ്യം. കുട്ടൂസ് എന്ന് പേരുള്ള അഞ്ച് വയസുള്ള നായയ്ക്കാണ് യുവതി ഭക്ഷണം വാരി നൽകുന്നത്.
യുവതി ഏറെ സ്നേഹത്തോടെ ഉരുളകളാക്കി നൽകുന്ന തൈരുസാദമാണ് നായ അനുസരണയോടെ ഇരുന്ന് ഭക്ഷിക്കുന്നത്. അവിടെയുണ്ടായിരുന്ന യാത്രക്കാരാണ് ഈ ദൃശ്യം പകർത്തിയതും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചതും. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഇന്നും ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം



