മധ്യപ്രദേശിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആശുപത്രിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്

മുത്തച്ഛനെ യുവാവ് ആശുപത്രിയില്‍ എത്തിക്കുന്നുSource by : എക്സ് വിഡിയോ
Last Updated :14 February 2024, 3:32 pm IST

News Now

അബോധാവസ്ഥയിലായ മുത്തച്ഛനെ ബൈക്കിന് പിന്നില്‍ ഇരുത്തി ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്ക് ഇരച്ചു കയറുന്ന യുവാവ്. മധ്യപ്രദേശിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആശുപത്രിയില്‍ അരങ്ങേറിയ സിനിമയെ വെല്ലുന്ന രംഗങ്ങളാണ് കഴിഞ്ഞ കുറിച്ചു ദിവസങ്ങളായി സോഷ്യല്‍മീഡിയയുടെ ശ്രദ്ധപിടിച്ചു പറ്റുന്നത്.

മുത്തച്ഛന് അസുഖം കൂടി അബോധാവസ്ഥയിലായപ്പോള്‍ പിന്നെ ഒന്നും നോക്കിയില്ല... മറ്റൊരു സുഹൃത്തിനെയും ഇരുത്തി അതിനിടെ മുത്തച്ഛനെയും ഇരുക്കി... നീരജ് ​ഗുപ്ത എന്ന യുവാവ് ബൈക്ക് അതിവേ​ഗം ആശുപത്രിയിലേക്ക് പായുകയായിരുന്നു. ബൈക്ക് ആശുപത്രി പടികളും കടന്ന് അത്യാഹിത വിഭാ​ഗത്തിന് മുന്നിലാണ് നിർത്തിയത്. യുവാവ് ആശുപത്രിയിൽ എത്തിയ മുത്തച്ഛനെ മാറ്റുന്നതും ആശുപത്രി ജീവനക്കാരും ഡോക്ടര്‍മാരും യുവാവിനെ വഴക്കു പറയുന്നതും വിഡിയോയിൽ കാണാം.

എക്‌സിലൂടെ പങ്കുവെച്ച വിഡിയോ വൈറലായതോടെ ആമിര്‍ ഖാന്‍ ചിത്രം 3 ഇഡിയറ്റ്‌സിലെ ആശുപത്രി രംഗവുമായാണ് യുവാവിന്റെ പ്രവൃത്തിയെ താരതമ്യം ചെയ്യുന്നത്. നിരവധി ആളുകളാണ് വിഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. ഒരു വിഭാഗം യുവാവിനെ പ്രശംസിക്കുമ്പോള്‍ മറ്റു വിഭാ​ഗം യുവാവ് കാണിച്ചത് വലിയൊരു അപകടമാണെന്ന് ചൂണ്ടികാണിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates