
അത്യപൂർവ്വം! മഞ്ഞ നിറത്തിലുള്ള ആമ, വിഡിയോ വൈറൽ
ആമയുടെ തോടും കാലുകളും തലയുമെല്ലാം മഞ്ഞ നിറമാണ്
ഭുവനേശ്വർ: അപൂർവ്വമായി മാത്രം കാണപ്പെടുന്ന മഞ്ഞ ആമയെ കണ്ടെത്തിയിരിക്കുകയാണ് ഒഡിഷയിലെ ബലസോറിലെ ഒരു ഗ്രാമത്തിൽ. ആമയുടെ തോടും കാലുകളും തലയുമെല്ലാം മഞ്ഞ നിറമാണ്.
ഇന്ത്യൻ ഫോറസ്റ്റ് സർവിസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദയാണ് മഞ്ഞ ആമയുടെ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. ആമയെ കണ്ട് കൗതുകം തോന്നിയ ഗ്രാമവാസികൾളാണ് വനം വകുപ്പിനെ വിവരമറിയിച്ചത്. തോടുമാത്രം മഞ്ഞയായ ആമയെ കാണാറുണ്ടെങ്കിലും ഇത് അപൂർവ്വമാണെന്ന് വനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
ഇത്തരത്തിലുള്ള ആമയെ ആദ്യമായി കാണുകയാണെന്ന കമൻറുമായി നിരവധിപേർ വിഡിയോ ഷെയർ ചെയ്തു. ആൽബിനിസം ബാധിച്ച ആമയാണിതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ജീവികൾക്ക് നിറംനൽകുന്ന മെലാനിൻ എന്ന വർണകം നഷ്ടമാകുന്ന പ്രതിഭാസമാണിത്.
A rare yellow turtle was spotted & rescued in Balasore, Odisha yesterday.
â Susanta Nanda IFS (@susantananda3) July 20, 2020
Most probably it was an albino. One such aberration was recorded by locals in Sindh few years back. pic.twitter.com/ZHAN8bVccU
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു



