ഇപ്പോള്‍ ഫുക്രുവിന്റെ ടിക് ടോക് വീഡിയോകള്‍ കോര്‍ത്തിണക്കിയ വീഡിയോയാണ് യൂട്യൂബില്‍ തരംഗമാകുന്നത്.

Last Updated :20 January 2024, 8:00 am IST

News Now

ഈ ഇലക്ട്രോണിക് യുഗത്തില്‍ നവമാധ്യമങ്ങള്‍ ചെറുതായൊന്നുമല്ല യുവാക്കളെ സ്വാധീനിക്കുന്നത്. ഈയിടെ യുവാക്കളെയും മുതിര്‍ന്നവരെയും ഒരുപോലെ സ്വാധീനിച്ച ഒരു സമൂഹമാധ്യമമായിരുന്നു ടിക് ടോക്. ഇടക്കാലത്ത് പ്ലേസ്റ്റോറില്‍ നിന്ന് ഇത് നിരോധിച്ചപ്പോഴായിരുന്നു (കൂടുതല്‍ ശക്തിയോടെ തിരിച്ചെത്തി) ആളുകള്‍ക്ക് എത്ര പ്രിയപ്പെട്ടതാണ് ഈ മാധ്യമമെന്ന് തിരിച്ചറിയാനായത്.

ടിക് ടോകിലൂടെ തങ്ങളുടെ ക്രിയേറ്റിവിറ്റികള്‍ പുറത്തെടുത്ത ധാരാളം ആളുകളുണ്ട്. ഡാന്‍സും പാട്ടും സ്‌കിറ്റുമൊക്കെയായി ആകെ ആഘോഷമാണവിടെ. ഇതിനിടെ ടിക് ടോക് സ്റ്റാറുകളും ഉടലെടുക്കുന്നുണ്ട്. അത്തരത്തിലൊരു താരമാണ് ഫക്രു. ടിക് ടോകില്‍ ഏറ്റവുമധികം ആരാധകരുള്ള താരമാണ് മിസ്റ്റര്‍ ഫുക്രു. 

തമാശയാണ് ഫുക്രുവിന്റെ മാസ്റ്റര്‍പീസ്. ബൈക്ക്സ്റ്റഡിങ്ങും താരത്തിന്റെ ഇഷ്ടമേഖലയാണ്. ഇപ്പോള്‍ ഫുക്രുവിന്റെ ടിക് ടോക് വീഡിയോകള്‍ കോര്‍ത്തിണക്കിയ വീഡിയോയാണ് യൂട്യൂബില്‍ തരംഗമാകുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ യൂട്യൂബ് വീഡിയോ ആരാധകര്‍ക്കിടയില്‍ തരംഗമായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആരാണീ ഫുക്രു? അതിന് ടിക് ടോക് കാണണം (വീഡിയോ)