
News Now
ഹെയർ ഡൈ പുരട്ടുന്നതിന് മുമ്പ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും
കാറളത്ത് വയോധികയെ കൊലപ്പെടുത്തിയത് സാരി കഴുത്തിൽ മുറുക്കി, 16 പവന് നഷ്ടമായി; അന്വേഷണത്തിന് എസ്ഐടി

കൗണ്ടർ ടിക്കറ്റുകൾക്കും ഓൺലൈനിനു സമാനമായ ഇൻഷുറൻസ് പരിരക്ഷ നൽകണം; ഇന്ത്യൻ റെയിൽവേയോട് സുപ്രീം കോടതി

"അന്ന' ചെയ്യാമെന്ന് ഞാൻ ഏറ്റിരുന്നില്ല'; വെളിപ്പെടുത്തി അരവിന്ദ് സ്വാമി, 'ജോഷി ചതിച്ച് ആശാനെ' എന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: സിജെപി ആര്എസ്എസിന്റെ മറ്റൊരു പദ്ധതിയാണെന്ന പ്രസ്താവന തിരുത്തി സിപിഎം നേതാവ് പി. സരിന്. ഡല്ഹിയില് വെച്ച് മാധ്യമങ്ങളോട് പറഞ്ഞ ഈ പ്രസ്താവന പാര്ട്ടിയുടേതല്ലെന്നും തനിക്ക് സംഭവിച്ച വാക്ക് പിഴവാണെന്നും പി സരിന് ഫെയ്സ്ബുക്കില് അറിയിച്ചു.
ഞാന് മനസ്സില് ഉദ്ദേശിച്ചതല്ല എനിക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാന് കഴിഞ്ഞതെന്നും സിജെപിയും ഇന്ന് അവിടെ നടന്ന മാര്ച്ചില് പങ്കെടുക്കേണ്ടതായിരുന്നു എന്ന വ്യക്തിപരമായ അഭിപ്രായം പങ്കുവെച്ചു പോകുക മാത്രമായിരുന്നു ഉദ്ദേശമെന്നും സരിന് പറഞ്ഞു. ഡല്ഹില് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് സരിന് സിജെപി ആര്എസ്എസിന്റെ മറ്റൊരു പദ്ധതിയാണെന്ന നിലയില് പ്രസ്താവന നടത്തിയത്. പിന്നീട് ഇത് വിവാദമായിരുന്നു. പരാമര്ശത്തില് നിര്വ്യാജമായ ഖേദം പ്രകടിപ്പിക്കുന്നതായും സരിന് കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്ണരൂപം
ഇന്ന് ഡല്ഹിയിലെ സമരമുഖത്ത് നിന്നുകൊണ്ട് ചാനലുകളോട് പ്രതികരിക്കുമ്പോള് ഇഖജയെ കുറിച്ച് പറഞ്ഞ അഭിപ്രായം എന്റെ പാര്ടിയുടേതല്ല എന്നും, അത് എന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വാക്ക് പിഴവാണെന്നും ആദ്യമേ ഏറ്റു പറയട്ടെ. എന്റെ പാര്ട്ടിയുടെ പ്രത്യയശാസ്ത്രത്തോടും, അതിന്റെ രാഷ്ട്രീയപരിപാടികളോടും നീതിപുലര്ത്തുന്ന ഒരു പ്രസ്താവനയല്ല എന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്.
സംഘപരിവാറിനെതിരെയുള്ള രാജ്യവ്യാപകമായ പ്രക്ഷോഭത്തിന്റെ ഭാഗമായി സിജെപിയും ഇന്ന് അവിടെ മാര്ച്ചില് പങ്കെടുക്കേണ്ടതായിരുന്നു എന്ന വ്യക്തിപരമായ അഭിപ്രായം പങ്കുവെച്ചു പോകുക മാത്രമായിരുന്നു ഉദ്ദേശം.
'സിജെപി ആര്എസ്എസിന്റെ പദ്ധതിയാണ്' എന്ന ആരോപണം ശരിയെന്ന് സ്ഥാപിക്കാന് കഴിയുന്ന ഒരവസരം സിജെപി ആയിത്തന്നെ ഉണ്ടാക്കി കൊടുക്കരുത് എന്ന് പറയാന് മാത്രമാണ് ഉദ്ദേശിച്ചത്. എന്നാല്, ഞാന് മനസ്സില് ഉദ്ദേശിച്ചതല്ല എനിക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാന് കഴിഞ്ഞത്.
അച്ചടക്കമുള്ള ഒരു പാര്ടി അംഗം എന്ന നിലയില് ഇത് എന്റെ ഭാഗത്തുനിന്നുണ്ടായ പിഴവ് ആണെന് മനസ്സിലാക്കുന്നു. അതില് നിര്വ്യാജമായ ഖേദം പ്രകടിപ്പിക്കുന്നു.
സിജെപി എന്നത് ലോകമാകെ ശ്രദ്ധിക്കുന്ന ഒരു യുവജന പ്രസ്ഥാനമാണ്. അതിനെ പറ്റി തീര്ത്തും നിരുത്തരവാദപരമായ നിലയില് ഒരു രാഷ്ട്രീയപ്രസ്താവന നടത്തിയതിലെ അനൗചിത്യം ഈ വൈകിയ വേളയില് തിരിച്ചറിയുന്നു. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാന് പോരാടുന്ന മുഴുവന് സമരസഖാക്കള്ക്കും അഭിവാദ്യങ്ങള്. തെറ്റുകള് ചൂണ്ടിക്കാട്ടിയ എന്റെ പ്രിയ സഖാക്കള്ക്ക് നന്ദി.
ലാല്സലാം
Summary
Correction regarding the remark that CJP is an RSS project; Sarin calls it a slip of the tongue
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന് കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര് എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്ത്ത് മീനാക്ഷി

