
കുട്ടി കളിപ്പാവകളെ താലോലിക്കുന്നത് ഇടതുകൈ ഉപയോഗിച്ചോ?
കുട്ടിയുടെ പെരുമാറ്റവുമായി ബന്ധപ്പെട്ടതാണ് അവരുടെ ഈ ശീലം

കുട്ടികള്‍ കളിപ്പാട്ടങ്ങള്‍ ഉപയോഗിക്കുമ്പോഴും കളിപ്പാവകളെ താലോലിക്കുമ്പോഴും ഇടതുകൈയ്യാണോ ഉപയോഗിക്കുന്നത്? ഇതുവരെ ശ്രദ്ധിച്ചിട്ടില്ലെങ്കില്‍ ഇനിയൊന്നു ശ്രദ്ധിച്ചുനോക്കു. കാരണം നിങ്ങളുടെ കുട്ടിയുടെ പെരുമാറ്റവുമായി ബന്ധപ്പെട്ടതാണ് അവരുടെ ഈ ശീലം.
ഇടതുകൈ ഉപയോഗിച്ച് കളിപ്പാട്ടങ്ങള്‍ ഉപയോഗിക്കുന്ന കുട്ടികളുടെ പെരുമാറ്റവും സാമൂഹികമായ കഴിവുകളും മെച്ചപ്പെട്ടതായിരിക്കുമെന്നാണ് അടുത്തിടെ നടത്തിയ ഗവേഷണത്തിലെ കണ്ടെത്തല്‍. കൂടുതല്‍ ആളുകളും കുട്ടികളെ എടുക്കുന്നത് ഇടതുവശം വച്ചാണെന്നു ഗവേഷണത്തിനിടയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇടതുവശം ശീലമാക്കിയ കുട്ടികള്‍ ശ്രദ്ധയുള്ളവരും സാമൂഹികമായി കൂടുതല്‍ ഇടപെടുന്നവരുമായിരിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്.
ഇടതുവശത്ത് കളിപ്പാവകളെ താലോലിക്കുന്ന കുട്ടികള്‍ അവര്‍ക്ക് നല്കുന്ന നിര്‍ദ്ദേശങ്ങളെ കൂടുതല്‍ കൃത്യമായി അനുസരിക്കുമെന്നും ഗവേഷകര്‍ ചൂണ്ടികാട്ടുന്നു. പറയുന്നകാര്യങ്ങള്‍ അതുപോലെതന്നെ പ്രാവര്‍ത്തികമാക്കാനുള്ള പ്രവണത ഇവരില്‍ കൂടുതലായിരിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിംഗ്'

Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും


