കുട്ടിക്ക് പേരിടുന്നതിനെ ചൊല്ലി തര്‍ക്കം; ഒടുവില്‍ അച്ഛന്‍ പറഞ്ഞു ഇലക്ഷന്‍ നടത്താം 

Last Updated :20 January 2024, 12:14 am IST

മുംബൈ: കുട്ടിക്ക് പേരിടാന്‍ ഇലക്ഷന്‍ നടത്തിയാലോ? ചിരിച്ചു തള്ളണ്ട. മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിലാണ് സംഭവം. ഏപ്രില്‍ അഞ്ചിന് ജനിച്ച കുട്ടിക്ക് നല്‍കുന്നതിനായി യാകേഷ്, യുവാന്‍, യാവ്വിക് എന്നീ പേരുകള്‍ വന്നതോടെയാണ് തര്‍ക്കം ഒഴിവാക്കുന്നതിനായി ഒരു തിരഞ്ഞെടുപ്പ് നടത്തിയേക്കാം എന്ന് കുട്ടിയുടെ അച്ഛനായ മിഥുന് തോന്നിയത്.

ഇക്കഴിഞ്ഞ പതിനഞ്ചാം തിയതിയായിരുന്നു വ്യത്യസ്തമായമായ പേരിടല്‍ ചടങ്ങ് നടന്നത്.കൂട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമായി 140 പേര്‍ സമ്മതിദായക അവകാശം വിനിയോഗിക്കാന്‍ എത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്റേതിന് സമാനമായ ലോഗോയും ബാലറ്റ് പേപ്പറും ബാലറ്റ് ബോക്‌സുമൊക്കെ തയ്യാറാക്കിയാണ് പേര് തിരഞ്ഞെടുപ്പ് നടത്തിയത്. ഒടുവില്‍ 92 വോട്ടുകള്‍ നേടി 'യുവാന്‍' കുട്ടിയുടെ ഔദ്യോഗിക നാമമായി മാറി.

ഈ സാംപിള്‍ തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാന്‍ മുന്‍ എംപി നാനാ പടോലയും എത്തിയിരുന്നു.തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി 'ബാലക് നാമ് ചയാന്‍ ആയോഗ്' എന്നൊരു സമിതിക്കും കുടുംബക്കാരും സുഹൃത്തുക്കളും ചേര്‍ന്ന് രൂപം നല്‍കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

പേരിടല്‍ ഇനി ബാലറ്റ് വഴിയാക്കിയാലോ!