മുന്‍ മിസ് അമേരിക്ക ഡീഡ്രെ ഡൗണ്‍സ് ഗണ്‍ തന്റെ പ്രണയിനിയെ വിവാഹം ചെയ്തു

Last Updated :20 January 2024, 12:12 am IST

News Now

മുന്‍ മിസ് അമേരിക്ക ഡീഡ്രെ ഡൗണ്‍സ് ഗണ്‍ തന്റെ പ്രണയിനിയെ വിവാഹം ചെയ്തു. സംശയിക്കണ്ട, വാക്ക് തെറ്റിയതല്ല, അലബാമയിലെ ബിര്‍മിങ്ഹാം മ്യൂസിയം ഓഫ് ആര്‍ട്ടില്‍ വെച്ച് സ്വവര്‍ഗാനുരാഗികളായ ഇരുവരും പരസ്പരം വിവാഹം ചെയ്തു.

സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാനിധ്യത്തിലായിരുന്നു ഇവരുടെ വിവാഹം. ഡൗണ്‍സിന്റെ എട്ടുവയസ്സുകാരന്‍ മകനും അമ്മയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. വിവാഹത്തിന്റെ ആദ്യാവസാനം ഡൗണ്‍സിന്റെ സഹായിയായി നിന്നിരുന്നതും മകന്‍ തന്നെ. 

Story image

വിവാഹത്തിന് ഡൗണ്‍സ് ലേസ് പിടിപ്പിച്ച വെള്ള എ ലൈന്‍ ഗൗണ്‍ അണിഞ്ഞ് എത്തിയപ്പോള്‍ കാമുകി അബ്ബോട്ട് ജോണ്‍സ് വെള്ള സാറ്റിന്‍ ബോള്‍ ഗൗണാണ് അണിഞ്ഞിരുന്നത്. 2017ഫെബ്രുവരിയിലാണ് ഇവര്‍ പരിചയപ്പെടുന്നത്. ഓണ്‍ലൈന്‍ പരിചയം പ്രണയമായി വളരുകയായിരുന്നു. അബ്ബോട്ട് ജോണ്‍സിനെ ആദ്യ കാഴ്ചയില്‍ തന്നെ തനിക്ക് ഇഷ്ടമാകുകയായിരുന്നെന്നും ജോണ്‍സുമായി ഒരു ഭാവിജീവിതം അന്നുമുതല്‍ സ്വപ്‌നം കണ്ടുതുടങ്ങിയിരുന്നെന്നും ഡൗണ്‍സ് പറഞ്ഞു. 

Story image

ഞങ്ങളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മുമ്പില്‍ വിവാഹവാഗ്ദാനം നടത്തി ഒന്നിച്ചൊരു ജീവിതം ആരംഭിച്ചതാണ് തന്റെ ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷമെന്നും വിവാഹം ഞങ്ങളുടെ ഒന്നിച്ചുള്ള ജീവിതത്തിന്റെ തുടക്കം മാത്രമാണെന്നും മുന്നോട്ട് ഒന്നിച്ച് ഒരുപാട് കാര്യങ്ങള്‍ ആഘോഷിക്കാന്‍ ഉണ്ടെന്നും ഡൗണ്‍സ് പറയുന്നു. ജോണ്‍സിനെപോലൊരു പങ്കാളിയെ ലഭിച്ചതില്‍ താന്‍ വളരെ ഭാഗ്യവതിയാണെന്നും ഡൗണ്‍സ് കൂട്ടിച്ചേര്‍ത്തു. 

Story image

ഡൗണ്‍സാണ് വിവാഹത്തിന് ആദ്യം മുന്‍കൈയെടുത്തത്. കഴിഞ്ഞ ക്രിസ്തുമസ് ദിനത്തില്‍ ഒന്നിച്ചുള്ള നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ ഒരു വീഡിയോയും ജോണ്‍സിനെ അണിയിക്കാന്‍ ഒരു മോതിരവുമായി ഡൗണ്‍സ് ജോണ്‍സിനോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. ജോണ്‍സാകട്ടെ ഡൗണ്‍സിന്റെ മകനോടാണ് വിവാഹസമ്മതം ചോദിച്ചത്. മകന്റെ സമ്മതം ലഭിച്ചശേഷം ഇരുവരും വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുകയായിരുന്നു. വിവാഹാഘോഷങ്ങള്‍ക്ക് ശേഷം ഹണിമൂണിനായി ഇരുവരും അയര്‍ലന്‍ഡിലേക്ക് തിരിച്ചു.

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്‍ മിസ് അമേരിക്ക കാമുകിയെ വിവാഹം ചെയ്തു